42 വർഷത്തെ ബന്ധവും സൗഹൃദവും ഇവിടെ അവസാനിക്കുന്നു: നടൻ ശരത് ബാബുവിന്റെ മരണത്തിൽ നടി സുഹാസിനിയുടെ കുറിപ്പ് ഇങ്ങനെ!

Divya John
 42 വർഷത്തെ ബന്ധവും സൗഹൃദവും ഇവിടെ അവസാനിക്കുന്നു: നടൻ ശരത് ബാബുവിന്റെ മരണത്തിൽ നടി സുഹാസിനിയുടെ കുറിപ്പ് ഇങ്ങനെ! മലയാള സിനിമയിൽ മാത്രമല്ല, തമിഴ് സിനിമകളിലും തുടർച്ചയായി താരങ്ങൾ ഓരോരുത്തരായി മരണത്തിന്റെ മറവിലേക്ക് പോകുന്നു. നടൻ മനോബാലയുടെ മരണത്തിന് ശേഷം ശരത് ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം. ശരത് ബാബുവിന് അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും രജനികാന്ത്, സൂര്യ അടക്കമുള്ള സെലിബ്രിറ്റികൾ എല്ലാം എത്തി. സിനിമാ ലോകത്തിന് ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും നടന് ആദരാഞ്ജലികൾ അർപിച്ചുകൊണ്ട് സഹപ്രവർത്തകർ വരുന്നുണ്ട്. 




അക്കൂട്ടത്തിൽ ഒരാളാണ് നടി സുഹാസിനിയും. ശരത് ബാബുവിന് ഒപ്പം അഭിനയിച്ച സിനിമകളുടെ ചിത്രങ്ങൾ കോർത്ത് വച്ച് ഒരു കൊളാഷ് ചെയ്തിട്ടാണ് സുഹാസിനി വികാരഭരിതമായ കുറിപ്പ് എഴുതിയിരിയ്ക്കുന്നത്. 42 വർഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും ശരത്ത് അണ്ണാ. ആദ്യ ചിത്രം മുതൽ എന്റെ ധൈര്യവും വഴികാട്ടിയും ആയിരുന്നു നിങ്ങൾ. നിങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. ശരിക്കുമൊരു ജന്റിൽമൻ, മികച്ച അഭിനേതാവ്'- സുഹാസിനി സോഷ്യൽ മീഡിയയിൽ കുറിച്ചു. അച്ഛൻ മകളായും, സഹോദരങ്ങളായും ജോഡികളായും സുഹാസിനിയും ശരത് ബാബുവും എത്തിയ സിനിമകളെ കുറിച്ചുള്ള ചർച്ചകളും കമന്റ് ബോക്‌സിൽ നടക്കുന്നുണ്ട്. 



അമൃതവർഷിനി എന്ന സിനിമയിലും ഇരുവരുടെയും അഭിനയത്തെ കുറിച്ചാണ് കൂടുതൽ പേർക്കും സംസാരിക്കാനുള്ളത്. സുഹാസിനിയുടെ പോസ്റ്റിന് താഴെ ശരത് ബാബുവിന് ആദരാഞ്ജലികൾ അർപിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. രാമ രാജ്യം എന്ന തെലുങ്ക് സിനിമയിലൂടെ തുടക്കം കുറിച്ച ശരത് ബാബു പിന്നീട് തമിഴ്, മലയാളം, കന്നട സിനിമകളിൽ എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


ശരത് ബാബുവിന് അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും രജനികാന്ത്, സൂര്യ അടക്കമുള്ള സെലിബ്രിറ്റികൾ എല്ലാം എത്തി. സിനിമാ ലോകത്തിന് ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും നടന് ആദരാഞ്ജലികൾ അർപിച്ചുകൊണ്ട് സഹപ്രവർത്തകർ വരുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി സുഹാസിനിയും. ശരത് ബാബുവിന് ഒപ്പം അഭിനയിച്ച സിനിമകളുടെ ചിത്രങ്ങൾ കോർത്ത് വച്ച് ഒരു കൊളാഷ് ചെയ്തിട്ടാണ് സുഹാസിനി വികാരഭരിതമായ കുറിപ്പ് എഴുതിയിരിയ്ക്കുന്നത്. 42 വർഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും ശരത്ത് അണ്ണാ.

Find Out More:

Related Articles: