സാന്ദ്രയുടെ മരണത്തിൽ കണ്ണീരടക്കാനാകാതെ പ്രിയപ്പെട്ടവർ

Divya John
 സാന്ദ്രയുടെ മരണത്തിൽ കണ്ണീരടക്കാനാകാതെ പ്രിയപ്പെട്ടവർ! ഏതെങ്കിലും മത്സരത്തിൽ ജയിച്ചുവന്നിട്ട് ആളുകൾ ഇടുന്ന ആശംസാ പോസ്റ്റുകൾ ആയിരുന്നില്ല. പകരം ചെറിയ പ്രായത്തിൽ അവൾ ക്യാൻസറിന് മുൻപിൽ തോറ്റുകൊടുക്കേണ്ടി വന്നതിന് ആദരാഞ്ജലികൾ നേരുകയായിരുന്നു സോഷ്യൽ മീഡിയ. ആ ചിത്രം കാണുന്ന ഏതൊരാളുടെയും കണ്ണുകൾ അറിയാതെ ഈറൻ അണിഞ്ഞിട്ടുണ്ടാകും. അത്രത്തോളം ചിരിച്ച മുഖത്തോടെയുള്ള ആ കുട്ടി ഏവരുടെയും മനസിനെ നൊമ്പരപ്പെടുത്തി. കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ തുറന്നാൽ ഒരു സുന്ദരിക്കുട്ടിയുടെ ചിരിച്ച മുഖത്തോടെയുള്ള ചിത്രം കാണാം.എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വളരെ വൈകിയാണ് സാന്ദ്രയുടെ റിസൾട്ട് ലഭിക്കുന്നത്. നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങി.



കുറച്ചുനേരത്തെ എല്ലാം കണ്ടെത്താൻ ആയെങ്കിൽ അവൾ ഇന്നും ഉണ്ടായേനെ എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. നിരവധി താരങ്ങളാണ് സാന്ദ്രയുടെ മരണത്തിൽ ആദരാഞ്ജലികൾ നേർന്നെത്തിയത്. അതിൽ സൗപർണിക പങ്കിട്ട കുറിപ്പ് വായിക്കാം.നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലീം ആണ് കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയത്. കാനഡയിലെ ഒൻറാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാർത്ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയിൽ വെച്ചാണ് കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. കാൻസർ ബാധിതയായി ചികിത്സയിലായിരിക്കെയാണ് ഇപ്പോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്ര ആയത്.സാന്ദ്ര ഞങ്ങളുടെ വാവ...കൂടെ അഭിനയിക്കുന്ന ആർടിസ്റ്റ് ആയ സ്മിത സലിംന്റെ മകൾ സാന്ദ്ര സലിം, എന്ന് പരിചയപ്പെട്ട കുട്ടി.



പിന്നീടെപ്പോഴോ എന്റെ ജീവിതത്തിൽ സ്മിതേച്ചി എനിക്ക് ആരൊക്കെയോ അല്ല, എന്റെ സ്വന്തം അമ്മയെ പോലെ ആയി മാറിയപ്പോ, എനിക്ക് സ്വന്തമായി കിട്ടിയ അനിയത്തികുട്ടി... എന്റെ വാവ- സൗപർണിക എഴുതുന്നു. അവൾക്കു ഏറ്റവും ഇഷ്ടപ്പെട്ട നൃത്തത്തേയും അവളുടെ ജീവനായവനെയും മമ്മയേം പപ്പയേം അനിയനെയും എല്ലാവരെയും വിട്ട് വേദനകളും മരുന്നുകളും ഒന്നുമില്ലാത്ത ലോകത്തേക്ക് പോയി...കാനഡയിലെ ഹോസ്പിറ്റലുകാരുടെ അനാസ്ഥ മൂലം എന്റെ കുട്ടിക്ക് അവളുടെ സ്വപ്നങ്ങളും ജീവിതവും നഷ്ടപ്പെട്ടു.ആദ്യത്തെ സർജറി കഴിഞ്ഞപ്പോഴേ ഈ രോഗം കണ്ടുപിടിച്ചു.



അവർ വേണ്ട ട്രീറ്റ്മെന്റ് കൊടുത്തിരുന്നെങ്കിൽ ഇന്നുമവള്... വാക്കുകൾ പൂർത്തിയാക്കാൻ സൗപര്ണികക്ക് സാധിക്കുന്നില്ല. ഇതിനൊക്കെ ആരെ കുറ്റപ്പെടുത്തണമെന്ന് അറിയില്ല.ആരെ കുറ്റപ്പെടുത്തിയാലും അവളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരിക്കൽ നമ്മളെല്ലാവരും പോകേണ്ട ലോകത്തേക്ക് അവള് കുറച്ചു നേരത്തേ പോയി... ചെറിയ കാര്യങ്ങൾ മതിയാരുന്നു അവൾക്ക് പൊട്ടിച്ചിരിക്കാൻ….സഹിക്കാൻ പറ്റുന്നില്ല മോളേ...
നിനക്ക് ഇനി ഇഷ്ടപ്പെട്ട ഫുഡ്‌ ഉണ്ടാക്കി തരാനും പൊട്ടത്തരങ്ങൾ പറഞ്ഞു ചിരിപ്പിക്കാനും ഒക്കെ ഇനി എന്റെ ചിരിക്കുടുക്കയ്ക്ക്- സൗപർണിക കുറിച്ചു.
 

Find Out More:

Related Articles: