ശ്രുതിതരംഗം പദ്ധതി; ആശുപത്രികൾക്ക് പണം നൽകാനുണ്ടോ?

Divya John
 ശ്രുതിതരംഗം പദ്ധതി; ആശുപത്രികൾക്ക് പണം നൽകാനുണ്ടോ?  ശ്രുതിതരംഗം പദ്ധതി; ആശുപത്രികൾക്ക് പണം നൽകാനുണ്ടോ?ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാൻ് നടപടികൾ പുരോഗമിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു. ശ്രുതിതരംഗം പദ്ധതിയ്ക്കെതിരായ വാർത്തകൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്. അർഹരായ എല്ലാ കുട്ടികളെയും പരിഗണിക്കാനുള്ള നടപടികൾ പുരോഗമിക്കവേ പദ്ധതി പാളിയെന്ന പേരിൽ നടക്കുന്ന പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തും. 



ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാൻറേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. എംപാനൽ ചെയ്ത ആറ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. നിലവിൽ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കമ്പനികളെ കണ്ടെത്തി കെഎംഎസ്സിഎൽ മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നു. മുൻകാലങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തിട്ടുള്ളത്. മെയിൻറനൻസ് നടപടികൾക്കായുള്ള തുക, കോക്ലിയർ ഇംപ്ലാൻറ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വകയിരുത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുവാനാണ് സർക്കാർ നിർദേശം. 




ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. അതിനാൽ തന്നെ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സാങ്കേതിക സമിതി യോഗങ്ങൾ കൃത്യമായി ചേർന്നാണ് കോക്ലിയർ ഇംപ്ലാൻറേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാൻറ് ചെയ്യാൻ സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കി. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.



മെയിൻറനൻസ് നടപടികൾക്കായുള്ള തുക, കോക്ലിയർ ഇംപ്ലാൻറ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വകയിരുത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുവാനാണ് സർക്കാർ നിർദേശം. ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. അതിനാൽ തന്നെ ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സാങ്കേതിക സമിതി യോഗങ്ങൾ കൃത്യമായി ചേർന്നാണ് കോക്ലിയർ ഇംപ്ലാൻറേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാൻറ് ചെയ്യാൻ സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കി. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. 

Find Out More:

Related Articles: