കീർത്തിയുടെ കല്യാണത്തിന് രേവതിയും നിതിനും തിളങ്ങിയതിന് കാരണം എന്ത്!

Divya John
 കീർത്തിയുടെ കല്യാണത്തിന് രേവതിയും നിതിനും തിളങ്ങിയതിന് കാരണം എന്ത്! 15 വർഷത്തെ പ്രണയത്തിനൊടുവിലായാണ് ആന്റണിയും കീർത്തിയും ഒന്നിച്ചത്. പ്രണയം പറഞ്ഞപ്പോഴും കല്യാണം തീരുമാനിച്ചപ്പോഴുമെല്ലാം അനിയത്തിക്ക് സപ്പോർട്ടുമായി ചേച്ചി രേവതി കൂടെയുണ്ടായിരുന്നു. ചേച്ചിയും അനിയത്തിയും കൂടെയാണ് കാര്യങ്ങളെല്ലാം ചെയ്തത്. ഞങ്ങളൊന്നും അറിഞ്ഞില്ല എന്നായിരുന്നു സുരേഷ് കുമാർ പ്രതികരിച്ചത്. അഭിനയ മേഖലയിൽ അല്ലെങ്കിലും രേവതി സുരേഷും പ്രേക്ഷകർക്ക് പരിചിതരാണ്. കുട്ടിക്കാലത്ത് രേവതിയും സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. കാശ്മീരം സിനിമയിൽ അഭിനയിച്ചിരുന്നപ്പോഴുള്ള സംഭവങ്ങളെക്കുറിച്ച് പറയുന്നതിനിടെ കൃഷ്ണകുമാർ രേവതിയെക്കുറിച്ച് വാചാലനായിരുന്നു.



 ചിത്രത്തിലൊരു സുപ്രധാനമായ രംഗത്തിൽ രേവതിയും മുഖം കാണിച്ചിട്ടുണ്ട്. ബാലതാരമായിട്ടുണ്ടെങ്കിലും മുതിർന്നപ്പോൾ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലായിരുന്നു രേവതി താൽപര്യം കാണിച്ചത്. ചേച്ചി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്ന് കീർത്തി മുൻപേ പറഞ്ഞിരുന്നു. ഡിസംബർ 12നായിരുന്നു കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. തീയതി കുറിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ആഹാ, അരുമൈ എന്നായിരുന്നു മേനകയുടെ കമന്റ്. ബ്യൂട്ടിഫുൾ എന്നായിരുന്നു ശ്വേത പറഞ്ഞത്. ലവ് സിംപലായിരുന്നു കീർത്തി പോസ്റ്റ് ചെയ്തത്. മനോഹരമായിരിക്കുന്നു, ഗംഭീരമല്ലെന്നാതെ എന്ത് പറയാനാണെന്നായിരുന്നു പ്രിയപ്പെട്ടവർ ചോദിച്ചത്. ഇതിനകം തന്നെ പുതിയ ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സ്നേഹം അറിയിച്ചവരോടെല്ലാം ഇരുവരും നന്ദി പറഞ്ഞിരുന്നു.



കീർത്തിയുടെ കല്യാണത്തിന് സ്വന്തമായി ഡിസൈൻ ചെയ്ത സാരിയായിരുന്നു രേവതി ഉടുത്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരപുത്രി സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഞങ്ങളുടെ ഔട്ട്ഫിറ്റിന്റെ തിളക്കം മുഖത്ത് കാണാം. ഗോവയിലെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. ഇത് ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണെന്നും രേവതി പറയുന്നു. സ്വയം ടാഗ് ചെയ്താണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. മേനകയും കീർത്തിയുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച നർത്തകി കൂടിയായ രേവതി ബോഡി ഷെയ്മിംഗ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത് വാർത്തയായിരുന്നു. 



അമ്മയോടും അനിയത്തിയോടുമായി എന്നെ താരതമ്യം ചെയ്യുമായിരുന്നു പലരും. ഇതെന്നെ മാനസികമായി തളർത്തുന്നുണ്ടായിരുന്നു. തടി കുറച്ചൂടേ എന്നായിരുന്നു കാണുന്നവരെല്ലാം ചോദിച്ചിരുന്നത്. എന്നെ അധിക്ഷേപിച്ചവർക്ക് അന്ന് മറുപടി കൊടുത്തത് അമ്മയും അനിയത്തിയുമായിരുന്നു. തടിയെക്കുറിച്ചുള്ള വിമർശനങ്ങൾ കൂടിയപ്പോഴായിരുന്നു ഒരുമാറ്റം ആഗ്രഹിച്ച് യോഗ ചെയ്ത് തുടങ്ങിയത്. 20 കിലോയോളമാണ് അന്ന് കുറച്ചതെന്നും രേവതി തുറന്നുപറഞ്ഞിരുന്നു.

Find Out More:

Related Articles: