10 വർഷത്തെ ബ്രേക്ക്, ആരോഗ്യ പ്രശ്‌നം; അർച്ചന കവിക്ക് എന്ത് പറ്റി?

Divya John
 10 വർഷത്തെ ബ്രേക്ക്, ആരോഗ്യ പ്രശ്‌നം; അർച്ചന കവിക്ക് എന്ത് പറ്റി?  മമ്മി ആന്റ് മി എന്ന ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകൾ നേടിയിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് അർഹിക്കുന്ന തരം വേഷങ്ങൾ അർച്ചനയ്ക്ക് ലഭിച്ചില്ല. അത് കരിയറിൽ വലിയ തിരിച്ചടിയായി. അതിനിടയിലായിരുന്നു വിവാഹം. ചെറുപ്പം മുതലേ അറിയാവുന്ന ആളെ തന്നെയാണ് വിവാഹം ചെയ്തത്. പക്ഷേ ആ ബന്ധം വേർപിരിയലിൽ അവസാനിച്ചു. അതിന് ശേഷം യൂട്യൂബിലൂടെ തിരിച്ചുവരവ് നടത്തി, പിന്നീട് സീരിയലിലേക്ക് എത്തി. ഒരു സീരിയൽ പാതി ചെയ്തതിന് ശേഷം അർച്ചന കവി വീണ്ടും ഇന്റസ്ട്രിയിൽ നിന്ന് അപ്രതീക്ഷയായി. പിന്നീട് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നീണ്ട പത്ത് വർഷത്തിന് ശേഷം ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് അർച്ചന കവിയുടെ ഏറ്റവും പുതിയ പോസ്റ്റ്.



നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസകളും അംഗീകാരങ്ങളും നടിയെ തേടിയെത്തി. ''ബിഗ് സ്‌ക്രീനിൽ എന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഐഡന്റിറ്റി എന്ന സിനിമ എന്റെ ജീവിതത്തിലേക്ക് വന്നത്. സിനിമയോട് നീതി പുലർത്താൻ എനിക്ക് കഴിയുമോ എന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ഞാൻ എന്റെ ഡിപ്രഷൻ എപ്പിസോഡുകളോട് പോരാടുകയായിരുന്നു, ഷൂട്ടിന് വരുമ്പോൾ മരുന്നുകൾ എടുക്കുന്നത് തെറ്റും. അപ്പോഴാണ് അഖിൽ സംവിധായകനായി എത്തിയത്, പിന്നീട് സുഹൃത്തായി. അവൻ എന്നോടൊപ്പം നിന്നു. ഞാൻ മെഡിസിനുകൾ കൃത്യമായി എടുക്കുന്നു എന്ന് ഉറപ്പുവരുത്തി.



പ്രയാസമായ ദിവസങ്ങളിൽ എനിക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു. ഞാൻ ഡ്‌കോടറെ മാറ്റി, ഷൂട്ടിഭ് സമയത്ത് എനിക്ക് ഒരു എപ്പിസോഡ് (ഡിപ്രസീവ് എപ്പിസോഡ്) പോലും ഉണ്ടായിരുന്നില്ല'''ഞാൻ ഇപ്പോൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും ക്യാമറയെ അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. ആളുകൾക്ക് എന്റെ സിനിമ ഇഷ്ടപ്പെടുമോ എന്ന ആധിയിൽ പ്രസവവാർഡിന് മുന്നിൽ പരിഭ്രാന്തനായി നിൽക്കുന്ന ഭർത്താവിനെ പോലെ നിൽക്കുകയാണ് ഇപ്പോൾ ഞാനും. നീലത്താമരയ്ക്ക് ശേഷം എന്റെ ഒരു സിനിമ കാണാൻ അച്ഛനും അമ്മയും കേരളത്തിലേക്ക് വരികയാണ്.



 ഒരു പുനർജന്മം പോലെ തോന്നുന്നു''- അർച്ചന കവി പറഞ്ഞു. 'ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ വന്ന സിനിമയാണ് ഐഡന്റിറ്റി. അത് തനിക്ക് നൽകിയ ആശ്വാസത്തെ കുറിച്ചാണ് അർച്ചനയുടെ വാക്കുകൾ. ടൊവിനോ തോമസും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സെവൻത് ഡേ, ഫോറൻസിക് എന്നീ ചിത്രങ്ങളൊരുക്കിയ അഖിൽ പോൾ ആണ്.''

Find Out More:

Related Articles: