എന്നെ വിശ്വസിച്ചാണ് അൻഷിത നീന്താനിറങ്ങിയത്; പ്രശ്നങ്ങൾക്കിടയിൽ വീഡിയോയുമായി അർണവ്! ചെല്ലമ്മയെന്ന പരമ്പരയിലെ നായകനായ അർണവും അൻഷിതയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ അൻഷിത ശ്രമിക്കുന്നുവെന്നാരോപിച്ച് അർണവിന്റെ ഭാര്യ ദിവ്യ എത്തിയിരുന്നു. ചെല്ലമ്മ ഷൂട്ടിനിടയിലെ സുപ്രധാനമായൊരു രംഗത്തെക്കുറിച്ച് പറഞ്ഞുള്ള അൻഷിതയുടേയും അർണവിന്റെയും പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻഷിത. കൂടെവിടയെന്ന പരമ്പരയിൽ അഭിനയിച്ച് വരികയാണ് താരം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൂപ്പർഹിറ്റായി മാറുകയായിരുന്നു ഈ പരമ്പര.
മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിക്കുന്നുണ്ട് താരം. ചെല്ലമ്മ മേക്കിംഗ് വീഡിയോ. അൻഷിതയ്ക്ക് നീന്തൽ അറിയില്ല. എന്നെ വിശ്വസിച്ചാണ് അൻഷിത വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. എനിക്ക് നീന്താൻ അറിയാം. ഈ പ്രമോ എല്ലാ ഫാ്ൻസിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു അർണവ് കുറിച്ചത്. അധികം വൈകാതെ ഫുൾ മേക്കിംഗ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അർണവ് കുറിച്ചിരുന്നു. ഡെഡിക്കേഷന്റെ കാര്യത്തിൽ നിങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. ശരിക്കും സലൂ്യൂട്ട് അർഹിക്കുന്നുണ്ട് നിങ്ങൾ. മികച്ച പ്രകടനങ്ങൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നന്നായിട്ടുണ്ട്, ചെല്ലമ്മയിലെ അഭിനയം മികച്ചതാണ്.
ഈ രംഗത്തിന്റെ മുഴുനീള വീഡിയോയ്ക്കായി കാത്തിരിക്കുന്നുവെന്നുമായിരുന്നു ആരാധകർ കുറിച്ചത്. ആക്ഷൻ പറയുമ്പോൾ വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അൻഷിതയേയും അർണവിനെയുമാണ് വീഡിയോയിൽ കാണുന്നത്.അൻഷിതയും അർണവിന്റെ ഭാര്യ ദിവ്യയും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. താനെന്തിനാണ് എന്റെ ഭർത്താവിനോട് സംസാരിക്കുന്നതെന്ന് ദിവ്യ അൻഷിതയോട് ചോദിക്കുന്നുണ്ടായിരുന്നു. അർണവിനോടാണ് സംസാരിച്ചത്. നീ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് മര്യാദയ്ക്ക് പോയി ജീവിക്കൂയെന്ന് അൻഷിത ദിവ്യയോട് പറയുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.
ഇത് അൻഷിതയുടെ ശബദ്മാണോയെന്നായിരുന്നു ഓഡിയോ കേട്ടവർ ചോദിച്ചത്.താനും അർണവും നല്ല സുഹൃത്തുക്കളാണെന്ന് നേരത്തെ അൻഷിത വ്യക്തമാക്കിയിരുന്നു. എല്ലാ പെൺകുട്ടികൾക്കും അവരുടെ ജീവിതത്തിൽ ഉത്തമനായൊരു പുരുഷ സുഹൃത്തുണ്ടാവും. ഭയമില്ലാതെ അവരോട് ഇടപഴകാൻ അവർക്ക് സാധിക്കും, പ്രിയപ്പെട്ടവനേ ഞാൻ എന്നും നിനക്കൊപ്പമുണ്ടാവുമെന്നുള്ള അൻഷിതയുടെ പോസ്റ്റ് നേരത്തെ വൈറലായിരുന്നു.