ബിജെപി 100 സീറ്റിലേക്ക് ചുരുങ്ങുമോ? എന്താണ് 2024 തിരഞ്ഞെടുപ്പിന് നടയ്ക്കാൻ പോകുന്നത്! തനിക്ക് 'വ്യക്തിതാൽപ്പര്യങ്ങൾ' ഒന്നുമില്ല എന്ന ആമുഖത്തോടെ നടത്തിയ പ്രസംഗത്തിൽ നിതീഷിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രത്യേക താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിപദത്തിലേക്ക് തനിക്ക് കണ്ണുണ്ടെന്നത് അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു. നിതീഷിന്റെ നിർദ്ദേശങ്ങളോട് 'പരിഗണിക്കാം' എന്ന ജാഗ്രതയോടെയുള്ള മറുപടിയാണ് കോൺഗ്രസ് നേതൃത്വം നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ് ജെഡിയു നേതാവിന്റെ നിലപാട്. സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ നടത്തിയ പ്രസംഗം 2024-ലെ തിരഞ്ഞെടുപ്പിൽ ഏത് സ്ട്രാറ്റജിയായിരിക്കണം പ്രതിപക്ഷം സ്വീകരിക്കേണ്ടത് എന്നതിലേക്കുള്ള സൂചനയായി മാറി. ഒന്നിച്ച് നിന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറ് സീറ്റിൽ താഴെ ഒതുക്കാമെന്നാണ് പതിനൊന്നാം സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിതീഷ് പ്രസ്താവിച്ചത്.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്സാണെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് തന്റെ നിർദേശം അംഗീകരിച്ച് ഒരുമിച്ച് പോരാടുകയാണെങ്കിൽ ബി ജെ പിയെ നൂറിന് താഴെ സീറ്റിൽ ഒതുക്കാനാവും. 'പക്ഷേ നിങ്ങളെന്റെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കുതന്നെ അറിയാ'മെന്ന് നിതീഷ് കുമാർ പ്രസംഗമധ്യേ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ഉടൻ മുൻകൈയെടുക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വത്തോട് ആവശ്യപ്പെടുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് വേദിയിലുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വിജയിക്കാൻ തന്റെ പക്കൽ ഒരു പദ്ധതിയുണ്ടെന്നാണ് നിതീഷ് പറയുന്നത്. ഇതിന് പ്രതിപക്ഷ ഐക്യം വേണമെന്ന് പറഞ്ഞതിനൊപ്പം, ആ ഐക്യം എങ്ങനെയുള്ളതാകണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഇതിൽ നിതീഷ് തനിക്കില്ലെന്ന് അവകാശപ്പെട്ട താൽപര്യങ്ങളും ഒളിഞ്ഞു കിടക്കുന്നതായി കാണാം.പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രധാന പ്രാദേശിക പാർട്ടികളെല്ലാം തന്നെ നിതീഷിന്റെ അഭിപ്രായത്തോട് യോജിപ്പാണ് രേഖപ്പെടുത്തിയത്. ജനതാദൾ (യുണൈറ്റഡ്) ജെഡി-യു ദേശീയ പ്രസിഡന്റ് ലല്ലൻ സിങ്, സിപിഐ-എംഎൽ പാർട്ടി ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ വാദങ്ങളെ പിന്തുണച്ചു. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ കൺവെൻഷനിലേക്ക് തന്റെ സന്ദേശം അയക്കുകയും ചെയ്തു.
സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ നടത്തിയ പ്രസംഗം 2024-ലെ തിരഞ്ഞെടുപ്പിൽ ഏത് സ്ട്രാറ്റജിയായിരിക്കണം പ്രതിപക്ഷം സ്വീകരിക്കേണ്ടത് എന്നതിലേക്കുള്ള സൂചനയായി മാറി. തനിക്ക് 'വ്യക്തിതാൽപ്പര്യങ്ങൾ' ഒന്നുമില്ല എന്ന ആമുഖത്തോടെ നടത്തിയ പ്രസംഗത്തിൽ നിതീഷിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും പ്രത്യേക താൽപ്പര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിപദത്തിലേക്ക് തനിക്ക് കണ്ണുണ്ടെന്നത് അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു. നിതീഷിന്റെ നിർദ്ദേശങ്ങളോട് 'പരിഗണിക്കാം' എന്ന ജാഗ്രതയോടെയുള്ള മറുപടിയാണ് കോൺഗ്രസ് നേതൃത്വം നൽകിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ് ജെഡിയു നേതാവിന്റെ നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വിജയിക്കാൻ തന്റെ പക്കൽ ഒരു പദ്ധതിയുണ്ടെന്നാണ് നിതീഷ് പറയുന്നത്. ഇതിന് പ്രതിപക്ഷ ഐക്യം വേണമെന്ന് പറഞ്ഞതിനൊപ്പം, ആ ഐക്യം എങ്ങനെയുള്ളതാകണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇതിൽ നിതീഷ് തനിക്കില്ലെന്ന് അവകാശപ്പെട്ട താൽപര്യങ്ങളും ഒളിഞ്ഞു കിടക്കുന്നതായി കാണാം.
ഒന്നിച്ച് നിന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറ് സീറ്റിൽ താഴെ ഒതുക്കാമെന്നാണ് പതിനൊന്നാം സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ നിതീഷ് പ്രസ്താവിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്സാണെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് തന്റെ നിർദേശം അംഗീകരിച്ച് ഒരുമിച്ച് പോരാടുകയാണെങ്കിൽ ബി ജെ പിയെ നൂറിന് താഴെ സീറ്റിൽ ഒതുക്കാനാവും. 'പക്ഷേ നിങ്ങളെന്റെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കുതന്നെ അറിയാ'മെന്ന് നിതീഷ് കുമാർ പ്രസംഗമധ്യേ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ഉടൻ മുൻകൈയെടുക്കാൻ കോൺഗ്രസ് ഉന്നത നേതൃത്വത്തോട് ആവശ്യപ്പെടുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് വേദിയിലുണ്ടായിരുന്നു.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രധാന പ്രാദേശിക പാർട്ടികളെല്ലാം തന്നെ നിതീഷിന്റെ അഭിപ്രായത്തോട് യോജിപ്പാണ് രേഖപ്പെടുത്തിയത്. ജനതാദൾ (യുണൈറ്റഡ്) ജെഡി-യു ദേശീയ പ്രസിഡന്റ് ലല്ലൻ സിങ്, സിപിഐ-എംഎൽ പാർട്ടി ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ വാദങ്ങളെ പിന്തുണച്ചു. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ കൺവെൻഷനിലേക്ക് തന്റെ സന്ദേശം അയക്കുകയും ചെയ്തു. പാർട്ടി കോൺഗ്രസിൽ സംസാരിച്ച സൽമാൻ ഖുർഷിദ് നിതീഷിന്റെ നിർദ്ദേശങ്ങളോട് നേരിട്ട് പ്രതികരിക്കാൻ നിന്നില്ല. കോൺഗ്രസും പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്നുവെന്നു മാത്രം പ്രസ്താവിച്ച് നിർത്തി. ബി.ജെ.പിയുടെ വിദ്വേഷ മാതൃകയ്‌ക്കെതിരെ ബിഹാറിലെ പ്രതിപക്ഷ ഐക്യത്തിന്റെ മാതൃക ഇനി മുന്നോട്ടുള്ള വഴി കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നിതീഷ് കുമാറിന്റെ പരാമർശത്തെ കുറിച്ച് ആലോചിക്കുമെന്ന് കോൺഗ്രസ് ഞായറാഴ്ച വ്യക്തമാക്കുകയും ചെയ്തു.
ബിഹാറിൽ ബിജെപിയെ പുറത്ത് നിർത്തി പ്രാദേശിക പാർട്ടികൾ വലിയ ഐക്യം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ-എംഎൽ കൺവൻഷൻ നടന്നത്. ബിജെപിക്കെതിരെ ബിഹാർ മാതൃക ഒന്നിച്ചു നിന്നാൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താൻ കഴിയുമെന്ന ഫോർമുല ബിഹാറിൽ തന്നെ പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയ നേതാവാണ് നിതീഷ്കുമാർ. കൂടെ നിന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയാണ് ബിഹാറിൽ നിതീഷ് മഹാഗഢ്ബന്ധൻ ചേരി രൂപീകരിച്ച് ബിജെപിയിൽ നിന്ന് ഭരണം പിടിച്ചത്. ബിജെപിയുടെ കൂടെ നിന്നാൽ സ്വന്തം ഭാവി അവതാളത്തിലാകുമെന്ന ഭയം ഐക്യജനതാദളിനെയും വേട്ടയാടിയതാണ് ബിഹാറിലെ ഭരണമാറ്റത്തിന് പ്രധാന കാരണമായതെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ബിജെപിയുടെ രാഷ്ട്രീയ നീക്കത്തെ ആദ്യമേ മുന്നിൽക്കണ്ട് പ്രവർത്തിക്കാനായി എന്നതാണ് നിതീഷ് കുമാറിനെ മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മഹാഗഢ്ബന്ധൻ ഭരിക്കുന്ന ബിഹാറിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ ശക്തി കുറയ്ക്കാൻ നിതീഷും തേജസ്വിയും ശുഷ്കാന്തിയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് രാഷ്ര്ടീയ എതിരാളികൾ പോലും പറയുന്നത്. ബിഹാറിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് നിതീഷ് ഈ മാസം 18-ന് പറഞ്ഞിരുന്നു. ഇതിനകം 1.25 ലക്ഷം തൊഴിലവസരങ്ങൾ യുവാക്കൾക്ക് നൽകിക്കഴിഞ്ഞു സർക്കാർ. ബിഹാറിൽ ബിജെപിയെ പടിക്കുപുറത്ത് നിറുത്തുക തന്നെയാണ് നിതീഷ് ലക്ഷ്യം വെക്കുന്നത്.