'ചുരുളി'യിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി!

Divya John
 'ചുരുളി'യിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി! സിനിമ എന്നത് ഒരു സംവിധായകൻറെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 'ചുരുളി' ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയുമൊക്കെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അവർ ഹർജി നൽകിയിരിക്കുന്നത്. 





   സോണി ലിവിലാണ് ചുരുളി റിലീസ് ചെയ്തിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകൻറെ സൃഷ്ടിയാണെന്നും സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ഭരണഘടനാ അവകാശമാണ്. സിനിമയിൽ വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ ഉപയോഗിക്കാൻ എങ്ങനെയാണ് കോടതി ആവശ്യപ്പെടുക, ആ ഗ്രാമത്തിലെ ജനങ്ങൾ അത്തരത്തിലുള്ള ഭാഷയാണ് സംസാരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ.





   പ്രഥമദൃഷ്ട്യാ ക്രിമിനൽ കുറ്റം നടന്നതായി തോന്നുന്നില്ലന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. സിനിമ തീയേറ്ററുകളിലല്ല ഒടിടിയിലാണ് റീലീസ് ചെയ്തത്. അതിനാൽ തന്നെ ആരേയും നിർബന്ധിച്ച് കാണിക്കുന്നില്ല ഈ സിനിമയെന്നും കോടതി വിലയിരുത്തി. സിനിമയിൽ ഏതെങ്കിലും തരത്തിലെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. 





  കണ്ട് വിലയിരുത്തി ഇത് പരിശോധിക്കേണ്ടതുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾ അസഭ്യം കലർന്ന ഭാഷ ഉപയോഗിച്ചതിലൂടെ സോഷ്യൽമീഡിയയിലുൾപ്പെടെ ഏറെ ചർച്ചയായ സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സോണി ലിവിലാണ് ചുരുളി റിലീസ് ചെയ്തിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ എന്നത് സംവിധായകൻറെ സൃഷ്ടിയാണെന്നും സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.


Find Out More:

Related Articles: