എലിസബത്തുമായി പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് നടൻ ബാലയുടെ മറുപടി!

Divya John
 എലിസബത്തുമായി പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് നടൻ ബാലയുടെ മറുപടി! രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടും ബാലയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഞാനും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലുള്ള കാര്യങ്ങളാണ് ചിലർ പ്രചരിപ്പിച്ചതെന്ന് ബാല പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ബാല വിശേഷങ്ങൾ പങ്കുവെച്ചത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ബാല. അടുത്തിടെയായിരുന്നു ബാലയുടെ ജീവിതത്തിലേക്ക് എലിസബത്ത് എത്തിയത്.ഡോക്ടറാണ് എന്റെ ഭാര്യ. ബാഡ്മിന്റൺ സ്‌റ്റേറ്റ് ലെവൽ ചാമ്പ്യനാണ്.

 



   എന്റെ ഭാര്യ എന്നെ ഇട്ടേച്ച് പോയി, ഇത് വേണമെങ്കിൽ ട്രെയിലറിൽ ഇടാം. എന്താണ് അതിന്റെ പിന്നിലെ കഥ എന്ന് ചോദിച്ചപ്പോൾ അത് മീഡിയ ഉണ്ടാക്കിയ കഥയാണെന്നായിരുന്നു ബാലയുടെ മറുപടി. ഒരു കുടുംബത്തിൽ കയറി ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല, ഭാര്യയാണ് എന്റെ സന്തോഷവും ഭാവിയുമെല്ലാം. അതൊക്കെ ഫേക്ക് ന്യൂസാണ്. അങ്ങനെയൊന്നും ചെയ്യരുത്. മോൺസൺ മാവുങ്കൽ വിഷയത്തിൽ മീഡിയ എന്നെ വേട്ടയാടി എന്ന് ഞാൻ പറയില്ല. എനിക്കൊത്തിരി പ്രിയപ്പെട്ടവരുണ്ട് മീഡിയയിൽ. എന്റെ അടുത്തയാളുകളാണ് അവർ. ബന്ധുക്കളെപ്പോലെയാണ് പലരും. എന്റെ ഭാര്യ എന്നെ ഇട്ടേച്ച് പോയി, ഇത് വേണമെങ്കിൽ ട്രെയിലറിൽ ഇടാം. എന്താണ് അതിന്റെ പിന്നിലെ കഥ എന്ന് ചോദിച്ചപ്പോൾ അത് മീഡിയ ഉണ്ടാക്കിയ കഥയാണെന്നായിരുന്നു ബാലയുടെ മറുപടി. ഒരു കുടുംബത്തിൽ കയറി ഇങ്ങനെയൊന്നും സംസാരിക്കാൻ പാടില്ല, ഭാര്യയാണ് എന്റെ സന്തോഷവും ഭാവിയുമെല്ലാം.




   ചിലർ ചില സമയത്ത് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന് കരുതി എല്ലാവരേയും പറയാനാവില്ല. അവർ മീഡിയക്കാരാണെന്ന് ഞാൻ സമ്മതിക്കില്ല. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുവെന്ന് കരുതി മീഡിയയെ മോശംസ പറയുന്നയാളല്ല ബാല. എന്നെ സ്‌നേഹിക്കുന്ന ഒത്തിരി സുഹൃത്തുക്കളുണ്ട്. ആയിരം സുഹൃത്തുക്കൾ വേണ്ടെന്നും എന്നെ സ്‌നേഹിക്കുന്ന 10 സുഹൃത്തുക്കൾ മതിയെന്നുമുള്ള പാഠമാണ് ഈയ്യടുത്ത് പഠിച്ചത്. 



  ട്രോളുകൾ കണ്ടപ്പോൾ ആദ്യമൊക്കെ വേദന തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ അതാസ്വദിച്ച് തുടങ്ങിയെന്നും ബാല പറഞ്ഞിരുന്നു. എന്റെ സുഹൃത്താവാൻ നിങ്ങൾക്ക് യാതൊരു യോഗ്യതയും വേണ്ട. എന്നാൽ എന്റെ ശത്രുവാകണമെങ്കിൽ മിനിമം യോഗ്യത ആവശ്യമാണ്. ആ യോഗ്യതയൊന്നും അവർക്കില്ലെന്നുമായിരുന്നു ബാല പറഞ്ഞത്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവരോടൊന്നും ഞാൻ സംസാരിക്കാറില്ല. അതിനുള്ള അർഹതയൊന്നും അവർക്കില്ല.

Find Out More:

Related Articles: