വീണ്ടും വില്ലൻ വേഷത്തിൽ ഞെട്ടിക്കാൻ ഫഹദ്; മാരി സെൽവരാജിൻറെ ‘മാമന്നനി’ൽ ഫഹദ്!

Divya John
 വീണ്ടും വില്ലൻ വേഷത്തിൽ ഞെട്ടിക്കാൻ ഫഹദ്; മാരി സെൽവരാജിൻറെ ‘മാമന്നനി’ൽ ഫഹദ്!  'പുഷ്പ ദി റൈസ്' എന്ന അല്ലു അർജുൻ സിനിമയിൽ അടുത്തിടെയായി എസ്.പി ഭൻവർ സിംഗ് ഷെഗാവ‍ത്ത് എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവെച്ചയാളാണ് മലയാളത്തിൻറെ സ്വന്തം ഫഹദ് ഫാസിൽ. പിന്നാലെ കമൽഹാസൻ നായനായെത്തുന്ന 'വിക്രം' സിനിമയിലും താരം അഭിനയിച്ചിരുന്നു.  വിക്രത്തിന് ശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രമായി ഒരുങ്ങുകയാണ് മാമന്നൻ. പുഷ്പയ്ക്ക് പിന്നാലെ മാമന്നനിലും പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.




  ഒരിടവേളക്ക് ശേഷം ശക്തമായ കഥാപാത്രവുമായി വടിവേലുവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. എ.ആർ. റഹ്‌മാൻ സംഗീതവും തേനി ഈശ്വർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. നിർമ്മാണം ഉദയനിധി സ്റ്റാലിൻറെ റെഡ് ജയിൻറ് മൂവീസാണ്. പരിയേറും പെരുമാൾ, കർണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനാണ് നായകൻ. മാർച്ച് 4 ന് സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഫഹദ് ചിത്രത്തിൽ ജോയിൻ ചെയ്തത്. വൻ സ്വീകരണമാണ് സിനിമയുടെ അണിയറപ്രവ‍ർത്തകർ ഫഹദിന് നൽകിയത്. കമൽഹാസൻ നായകനാകരുന്ന വിക്രമാണ് ഫഹദിന്റേതെയി റിലീസിന് ഒരുങ്ങുന്ന ചിത്രം.




  ജൂൺ മൂന്നിനാണ് വിക്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാമന്നനി'ൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു.



   ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂളിലാണ് ഫഹദ് എത്തിയിരിക്കുന്നത്. വലിയ സ്വീകരണം തന്നെയാണ് നടന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീർത്തി സുരേഷാണ് നായിക. വടിവേലുവും ശക്തമായ ഒരു കഥാപാത്രമായെത്തുന്നുണ്ട്. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുക.
 

Find Out More:

Related Articles: