അർജുൻ്റെ ലോറി കരയിൽ ഇല്ല; സ്ഥിരീകരണം നൽകി സൈന്യം!

Divya John
 അർജുൻ്റെ ലോറി കരയിൽ ഇല്ല; സ്ഥിരീകരണം നൽകി സൈന്യം! കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ രൂപപ്പെട്ട മണൽതിട്ടയിലെത്തി സൈന്യം റഡാർ പരിശോധന നടത്തുകയാണ്.



 പരിശോധനയിൽ അനുകൂലമായ ഘടകങ്ങളുണ്ടെങ്കിൽ ഡ്രഡ്ജർ എത്തിച്ച് തുടർപരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം. അതേസമയം കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതോടെ നേവിയും ആർമിയും ഗംഗാവലി പുഴയിൽ പരിശോധന ഊർജിതമാക്കി. ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീണ്ടതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കനത്ത മഴയിൽ കുത്തിയൊഴുകുകയാണ് 25 അടിയോളം ആഴമുള്ള പുഴ. ഒരാഴ്ചയായി നേവിയുടെ സ്കൂബ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്. പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളത് തിരച്ചിലിന് വെല്ലുവിളിയാകുന്നതായി നേവി അറിയിച്ചിരുന്നു. ഡീപ്പ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇന്ന് ഉച്ചയോടെ കരയിൽ അർജുൻ്റെ ലോറി പാർക്ക് ചെയ്തുവെന്ന് കരുതുന്ന സ്ഥലത്തു ലോഹ സാന്നിധ്യമെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചിരുന്നു.



   മണ്ണുമാന്തിയന്ത്രങ്ങൾ ഇവിടം കേന്ദ്രീകരിച്ച് മണ്ണെടുപ്പ് നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. സിഗ്നൽ ലഭിച്ചയിടത്ത് നടത്തിയ പരിശോധനയിൽ പാറക്കല്ലാണ് ലഭിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് അറിയിച്ചു. ഇടിഞ്ഞുവന്ന മണ്ണ് ലോറിക്കു മുകളിലേക്ക് വീണ് ലോറി മണ്ണിൽ പൂഴ്ന്നിരിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ പുഴയിൽ പതിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഈ സമയം റോഡിൽ കുന്നിനോട് ചേർന്ന് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു.



 കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ (30). സംഭവത്തിന് പിന്നാലെ അർജുനെക്കുറിച്ച് വിവരമില്ലാതായി. രണ്ട് ദിവസങ്ങൾക്ക് ശേഷം കുടുംബം ബന്ധപ്പെട്ടപ്പോൾ അർജുൻ്റെ ഫോൺ റിങ് ചെയ്തതോടെ നാടാകെ പ്രതീക്ഷയിലായിരുന്നു. എന്നാൽ തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നെങ്കിലും പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരു തുമ്പും ലഭിച്ചിട്ടില്ല. ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയിൽ ഷിരൂർ കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞിറങ്ങുകയായിരുന്നു.  

Find Out More:

Related Articles: