എല്ലാം മാറിയത് അവളുടെ വരവോടെ; മകളുടെ വിശേഷങ്ങൾ പങ്കു വച്ച് നയന വാരിയർ!

Divya John
 എല്ലാം മാറിയത് അവളുടെ വരവോടെ; മകളുടെ വിശേഷങ്ങൾ പങ്കു വച്ച് നയന വാരിയത്ത്! ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെയായി പങ്കുവെക്കുന്നുണ്ടായിരുന്നു. ആറാം മാസത്തിലായിരുന്നു നയനയും വൈശാഖനും നാട്ടിലേക്കെത്തിയത്. സീമന്തം ചടങ്ങിന് ശേഷമായി ദുബായിലേക്ക് തിരികെ പോയെങ്കിലും പ്രസവം ആയപ്പോഴേക്കും വൈശാഖും തിരികെ എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായതും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെച്ചിരുന്നു. അനക്കക്കുറവ് തോന്നിയപ്പോഴായിരുന്നു ആശുപത്രിയിലേക്ക് പോയത്. സാധനങ്ങളെല്ലാം നേരത്തെ സെറ്റാക്കി വെച്ചിരുന്നു. എല്ലാം എടുത്ത് തന്നെയാണ് പോയത്. ആൾ വരാൻ സമയമായെന്നായിരുന്നു ഡോക്ടറും പറഞ്ഞത്. അങ്ങനെ വിചാരിച്ചതിലും നേരത്തെ അഡ്മിറ്റാവേണ്ടി വന്നു. കൂടിയും കുറഞ്ഞുമായി ഇടയ്ക്കിടയ്ക്ക് വേദനയുണ്ടായിരുന്നു. കടുത്ത വേദനയ്ക്ക് ശേഷമായിരുന്നു അവളെത്തുന്നത്. അപ്പോൾ തന്നെ മോളാണ് എന്ന് പറഞ്ഞ് അവർ കുഞ്ഞിനെ കാണിച്ച് തന്നിരുന്നു.





അതുവരെ അനുഭവിച്ച വേദനയെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയായെന്നായിരുന്നു നയന പറഞ്ഞത്.കാത്തിരിപ്പിന് വിരാമമിട്ട് അമ്മ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നയന വാരിയത്ത്. എന്നെ അമ്മ ആക്കിയവൾ. പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീലാണ്. ഈ ഒരു മാസം തന്നെ എന്നിൽ ഒരുപാട് മാറ്റം വരുത്താൻ ഈ കുഞ്ഞു സുന്ദരിക്ക് സാധിച്ചു. ഇടക്ക് ഒക്കെ പഴയ എന്നെ ഞാൻ മിസ് ചെയ്യാറുണ്ട്. എന്നെ മാത്രം നോക്കിയിരുന്ന, കൊഞ്ചിച്ചിരുന്ന, എന്റെ മാത്രം ആയിരുന്ന ആൾ ഇപ്പോൾ അവളുടെ അച്ഛൻ, എന്നോട് ഉള്ളതിനേക്കാൾ സ്നേഹം അവളോട് കാട്ടുന്നു, അത് എങ്ങനെ എനിക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റുന്നു എന്ന് ആലോചിക്കുമ്പോൾ അത്ഭുതം ആണ്. ഞങ്ങൾ ഇപ്പോൾ സ്വപ്നം കാണുകയാണ് ഈ ചുന്ദരിയും ഒത്തുള്ള ഞങ്ങളുടേത് മാത്രമായ ലോകം. ദൈവം അത് സാധിച്ചു തരട്ടെ എന്നും നയന കുറിച്ചിരുന്നു.






 ഇപ്പോഴിതാ മകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രാത്രി ഏതാണ്, പകൽ ഏതാണ് എന്ന് മനസിലാവുന്നില്ല ഇപ്പോൾ. ആകെയൊരു സമാധാനം അതിനെ എടുത്ത് അത് ചിരിക്കുന്ന കാണുമ്പോഴാണെന്നായിരുന്നു വൈശാഖ് പറഞ്ഞത്. ദുബായിൽ വെച്ചായിരുന്നു അഞ്ചാം മാസത്തെ സ്‌കാനിംഗ് എടുത്തത്. ആ സമയത്ത് തന്നെ പെൺകുഞ്ഞാണെന്ന് അവർ പറഞ്ഞിരുന്നു. അന്ന് തോന്നിയൊരു സന്തോഷമുണ്ടല്ലോ, പറഞ്ഞറിയിക്കാനാവില്ലെന്ന് നയനയും.    പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ രണ്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. അതിനിടയിലായിരുന്നു മഞ്ഞപ്പ് കൂടി വീണ്ടും കുഞ്ഞിനെ അഡ്മിറ്റാക്കേണ്ടി വന്നത്. അത് ശരിക്കും സങ്കടം തോന്നിയ കാര്യമായിരുന്നു. 





ഫോട്ടോതെറാപ്പിയൊക്കെയായി അവൾ ഞങ്ങളുടെ അടുത്തില്ലായിരുന്നു. റൂമിൽ വെച്ച് എല്ലാം ഫോട്ടോതെറാപ്പിക്ക് ശ്രമിച്ചെങ്കിലും അവൾ നല്ല കരച്ചിലായിരുന്നു. അതോടെയാണ് എൻ ഐസിയുവിലേക്ക് മാറ്റിയത്. ആദ്യം വിഷമിച്ചെങ്കിലും അവൾ ഓക്കെയായതോടെ ആശ്വാസമായിരുന്നു.ആൾ വരാൻ സമയമായെന്നായിരുന്നു ഡോക്ടറും പറഞ്ഞത്. അങ്ങനെ വിചാരിച്ചതിലും നേരത്തെ അഡ്മിറ്റാവേണ്ടി വന്നു. കൂടിയും കുറഞ്ഞുമായി ഇടയ്ക്കിടയ്ക്ക് വേദനയുണ്ടായിരുന്നു. കടുത്ത വേദനയ്ക്ക് ശേഷമായിരുന്നു അവളെത്തുന്നത്. അപ്പോൾ തന്നെ മോളാണ് എന്ന് പറഞ്ഞ് അവർ കുഞ്ഞിനെ കാണിച്ച് തന്നിരുന്നു. അതുവരെ അനുഭവിച്ച വേദനയെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയായെന്നായിരുന്നു നയന പറഞ്ഞത്.

Find Out More:

Related Articles: