ജൈന ആചാര്യൻ വിദ്യാസാഗർ മഹാരാജ് സമാധി: വരും തലമുറകൾ മറക്കില്ലെന്ന് മോദി!

Divya John
 ജൈന ആചാര്യൻ വിദ്യാസാഗർ മഹാരാജ് സമാധി: വരും തലമുറകൾ മറക്കില്ലെന്ന് മോദി! ഛത്തീസ്ഗഡിലെ ഡോംഗർഗഡിലാണ് അന്ത്യം. സമാധിക്ക് മുന്നോടിയായി മൂന്ന് ദിവസം മുൻപ് ആഹാരപാനീയം ഉപേക്ഷിക്കുകയും മൗനവ്രതം ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുല‍ർച്ചെ രണ്ടരയോടെയാണ് അന്ത്യം. ആചാര്യ വിദ്യാസാഗർ മഹാരാജിൻ്റെ സമാധി വാ‍ർത്ത അറിഞ്ഞ് ഡോംഗർഗഡിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. ജൈന മഹാവീർ ആചാര്യ വിദ്യാസാഗർ മഹാരാജ് (77) സമാധിയായി. സംസ്കൃതമടക്കമുള്ള ക്ലാസിക്കൽ ഭാഷകളിൽ മികച്ച പ്രാവീണ്യമുണ്ടായിരുന്ന ആചാര്യ വിദ്യാസാഗർ മഹാരാജ് നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ബുന്ദേൽഖണ്ഡ് മേഖലയിലെ വിദ്യാഭ്യാസ, മതപരമായ പ്രവ‍ർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. ആചാര്യ വിദ്യാസാഗറിൻ്റെ ഗവേഷണങ്ങൾ വൈദ്യശാസ്ത്രത്തിലടക്കം പഠനവിഷമായിട്ടുണ്ട്.



ഇദ്ദേഹത്തിൻ്റെ ഹൈക്കു കവിതകളും പ്രശസ്തമാണ്. കഠിനമായ തപസ്സിനും ധ്യാനത്തിനും പേരുകേട്ട ആചാര്യ വിദ്യാസാഗർ മഹാരാജ് തൻ്റെ ഭക്ഷണത്തിൽനിന്ന് ഉപ്പ്, പഞ്ചസാര, പഴങ്ങൾ എന്നിവ ഒഴിവാക്കിയിരുന്നു. ദിഗംബര ജൈന വിഭാഗത്തിലെ പ്രധാനിയായിരുന്ന ആചാര്യ വിദ്യാസാഗർ മഹാരാജ് കർണാടകത്തിലെ സദൽജയിൽ 1946 ഒക്ടോബർ 10നാണ് ജനിച്ചത്. രാജസ്ഥാനിൽ നിന്നാണ് സന്യാസി ദീക്ഷ സ്വീകരിച്ചത്. ആചാര്യ ഗ്യാൻസാഗറിൻ്റെ കാലശേഷമാണ് ആചാര്യ പദവി ശിഷ്യനായ വിദ്യാസാഗറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. 1972 നവംബ‍‍ർ 22ന് തൻ്റെ 26 വയസ്സിൽ വിദ്യാസാഗ‍ർ ആചാര്യ പദവി ഏറ്റെടുത്തു.



തൻ്റെ ചിന്തകളും പ്രാർഥനകളും ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജ് ജിയുടെ എണ്ണമറ്റ ഭക്തർക്കൊപ്പമാണെന്ന് സമാധിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സമൂഹത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ, പ്രത്യേകിച്ച് ആളുകൾക്കിടയിൽ ആത്മീയ ഉണർവിനുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ, ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്‌ക്കായുള്ള പ്രവർത്തനങ്ങളിലൂടെ വരും തലമുറകൾ അദ്ദേഹത്തെ ഓർമിക്കും.



തൻ്റെ ചിന്തകളും പ്രാർഥനകളും ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജ് ജിയുടെ എണ്ണമറ്റ ഭക്തർക്കൊപ്പമാണെന്ന് സമാധിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സമൂഹത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ, പ്രത്യേകിച്ച് ആളുകൾക്കിടയിൽ ആത്മീയ ഉണർവിനുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ, ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്‌ക്കായുള്ള പ്രവർത്തനങ്ങളിലൂടെ വരും തലമുറകൾ അദ്ദേഹത്തെ ഓർമിക്കും.കഴിഞ്ഞ വർഷം അവസാനം ഡോംഗർഗഡിലെ ചന്ദ്രഗിരി ജൈന മന്ദിർ സന്ദർശിച്ചത് മറക്കാൻ കഴിയില്ല. ആചാര്യ വിദ്യാസാഗർ മഹാരാജ് ജിയോടൊത്ത് സമയം ചെലവഴിക്കുകയും അദ്ദേഹത്തിൻ്റെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ഓർമിച്ചു.

Find Out More:

Related Articles: