തിയറ്ററുകളിൽ ആഹ്ലാദമാകാൻ അനൂപ് മേനോന്‍ നായകനാകുന്ന ദ വെര്‍ഡിക്റ്റും, വ്യത്യസ്ത പ്രമേയവുമായി 'പസീന'യും വരുന്നു!

Divya John
 അനൂപ് മേനോൻ നായകനാകുന്ന ദ വെർഡിക്ട് തിയേറ്ററുകളിലേക്ക് എത്തുന്നു! അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് ദ വെർഡിക്ട് നിർമിയ്ക്കുന്നത്. കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യുന്ന 'വിധി (ദി വെർഡിക്ട്) എന്ന സിനിമ ഡിസംബർ 30ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.  ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ രചയിതാവ്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വി ടി ശ്രീജിത്ത് ചിത്രസയോജനം നിർവ്വഹിയ്ക്കുന്നു. സംഗീത സംവിധാനം സാനന്ദ് ജോർജ് ഗ്രേസാണ്.



   'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 'മരട് 357'എന്ന സിനിമയുടെ പേര് വിധി-(ദി വെർഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ലാറ്റു പൊളിക്കൽ സംഭവവുമായി ബന്ധപ്പെട്ടസിനിമ ദൃശ്യ വത്കരിക്കുന്നത്. കണ്ണൻ താമരാക്കുളം സംവിധാനം ചെയ്ത് സെന്തിൽ കൃഷ്ണ നായകാനായെത്തിയ 'ഉടുമ്പ്' കുടുംബ പ്രേക്ഷകരടക്കം ഇതിനോടകം നെഞ്ചിലേറ്റി തീയ്യേറ്ററുകളിൽ മുന്നേറുകയാണ്. അനൂപ് മേനോൻ, ധർമ്മജൻ ബോൽഗാട്ടി എന്നിവർക്കൊപ്പം ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജൽ സുദർശൻ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. 



  ചിറക്കൽ മൂവിസിൻറെ ബാനറിൽ കുടുവൻ രാജൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന പസീന എന്ന സിനിമ റിലീസിനൊരുങ്ങുന്നു. പുതുമുഖ നായികാനായകന്മാരായി അനുഗ്രഹ മാതമംഗലവും ഷബീർ കോഴിക്കോടുമാണ്. അടുത്തിടെ അന്തരിച്ച കോഴിക്കോട് ശാരദ ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമകളിലൊന്നുകൂടിയാണ് പസീന. ഇഷ്ടതാരങ്ങളായ രാജേഷ് ഹെബ്ബാർ, സിനി എബ്രഹാം,



  ഷോബി തിലകൻ,ഉണ്ണിരാജ്, കോഴിക്കോട് ശാരദ, തമ്പാൻ കൊടക്കാട്, ശങ്കർജി, ശങ്കരവാര്യർ തുടങ്ങിയവർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്നു. സി.കെ.ജാനു ആദ്യമായി മലയാള സിനിമ സ്ക്രീനിലെത്തുന്നു. വ്യത്യസ്തമായ വേഷത്തിലാണ് സിനിമകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധേയനായ രാജേഷ് ഹെബ്ബാർ‍ പസീനയിലെത്തുന്നത്. എം.എൽ.എ. രാജഗോപാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
 

Find Out More:

Related Articles: