'വെള്ളരിപട്ടണ'ത്തിലെ രസകരമായ ഗാനം വൈറലാകുന്നു! 'കാശ്,പണം...' 'കാകിത കപ്പൽ' 'സന്ദനത്ത കർച്ചി താടാ..'തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായ തമിഴ് ഗായകൻ ഗാനബാലയാണ് ആലാപനം. സച്ചിൻ ശങ്കർ മന്നത്താണ് സംഗീത സംവിധായകൻ. രാഷ്ട്രീയ ആക്ഷേപഹാസ്യം പശ്ചാത്തലമാകുന്ന ഗാനത്തിൻറെ വരികൾ വിനായക് ശശികുമാറിൻറേതാണ്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്നു.മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'എന്തു നാടാ ഉവ്വേ...'എന്നു തുടങ്ങുന്ന ഗാനം കീർത്തി സുരേഷ്,നിഖില വിമൽ,കല്യാണി പ്രിയദർശൻ,ഗായത്രിശങ്കർ, അർജുൻ അശോകൻ,മാത്യു തോമസ്,നസ്ലിൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണനായർ,പ്രമോദ് വെളിയനാട്തു ടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ. അലക്‌സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ആർ.മണി. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ. എ.എസ്.ദിനേശ്. ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്. കുളത്തിൽ മുങ്ങി ആറ്റിൽ പൊങ്ങുന്ന ലീഡർ കെ.പി.സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് 'വെള്ളരിപട്ടണ'ത്തിൻറെ രണ്ടാമത്ത ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
മഞ്ജുവാര്യർ, സൗബിൻ ഷാഹിർ, കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിൻറെ ആദ്യ ടീസറും മഞ്ജുവിന്റെയും സൗബിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ റീലുകൾ വൻ ഹിറ്റായിരുന്നു.ആക്ഷൻ ഹീറോ ബിജു,അലമാര,മോഹൻലാൽ,കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന 'വെള്ളരിപട്ടണ'ത്തിൻറെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.
മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കർ,ശബരീഷ് വർമ,അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്,മാലപാർവതി,വീണനായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കൾ. അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്-അപ്പു എൻ.ഭട്ടതിരി. മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. കല-ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ,കെ.ജി.രാജേഷ് കുമാർ,ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്, പി ആർ ഒ എ എസ് ദിനേശ്.