പ്രായത്തിന്റെ മാറ്റമുണ്ട്, ഇപ്പോഴും ആ ചിരി അതു പോലെ തന്നെ; നടി ദേവയാനിയുടെ വിശേഷങ്ങൾ.

Divya John
 പ്രായത്തിന്റെ മാറ്റമുണ്ട്,  ഇപ്പോഴും ആ ചിരി അതു പോലെ തന്നെ; നടി ദേവയാനിയുടെ വിശേഷങ്ങൾ... എല്ലാ ഭാഷയിലും സജീവമായി നിന്നപ്പോഴും, ഗ്ലാമർ വേഷങ്ങളോട് നടി പാടെ മുഖം തിരിച്ചതും ശ്രദ്ധേയമായിരുന്നു. ശാലീന സുന്ദരി വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അതേ ദേവയാനി തന്നെയാണ് ഇപ്പോഴും. രൂപത്തിലോ ഭാവത്തിലോ വലിയ വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല.സാരിയോ, ധാവണിയോ, ചുരിദാറോ തന്നെയാണ് എപ്പോഴും ദേവയാനിയുടെ കഥാപാത്രങ്ങളുടെ വേഷം. റിയൽ ലൈഫിലും അങ്ങനെ തന്നെ. തൊണ്ണൂറുകളിലെ നായികമാർ ഇപ്പോഴും മേക്കപ്പും, വെസ്റ്റേൺ ഡ്രസ്സുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ, ആ ഗ്ലാമർ ലോകം ഇപ്പോഴും ദേവയാനിയെ ഭ്രമിപ്പിയ്ക്കുന്നില്ല.



തൊണ്ണൂറുകളിൽ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം നിറഞ്ഞു നിന്ന നായികയാണ് ദേവയാനി. റിയൽ ലൈഫിലും അങ്ങനെ തന്നെ. തൊണ്ണൂറുകളിലെ നായികമാർ ഇപ്പോഴും മേക്കപ്പും, വെസ്റ്റേൺ ഡ്രസ്സുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ, ആ ഗ്ലാമർ ലോകം ഇപ്പോഴും ദേവയാനിയെ ഭ്രമിപ്പിയ്ക്കുന്നില്ല. സാരിയോ, ധാവണിയോ, ചുരിദാറോ തന്നെയാണ് എപ്പോഴും ദേവയാനിയുടെ കഥാപാത്രങ്ങളുടെ വേഷം. ഇപ്പോഴും സിനിമയും അഭിനയവും തന്നെ വേണം എന്നില്ല. വീടിനോ ചേർന്ന് അല്പം സ്ഥലം വാങ്ങി അവിടെ കൃഷി ചെയ്തു വരികയാണ്. വീട്ടിലേക്ക് ആവശ്യമായതെല്ലാം ആ കൃഷിയിടത്തിൽ നിന്നും കിട്ടുന്നുണ്ടത്രെ. ബാക്കി പുറത്തേക്കും കൊടുക്കുന്നു. അവസരങ്ങൾ വരുമ്പോൾ അഭിനയിക്കും.



അത് സിനിമയായാലും സീരിയൽ ആയാലും വിരോധമില്ല. കുടുംബവും കൃഷിയും അഭിനയവുമൊക്കെയായി ദേവയാനി ഹാപ്പിയാണ്! സംവിധായകൻ രാജ്കുമരനുമായുള്ള ദേവയാനിയുടെ പ്രണയവും ഒളിച്ചോട്ടവും അക്കാലത്ത് വലിയ ചർച്ചയായിരുന്നു. ദേവയാനിയെ പോലെ സുന്ദരിയായ നടി എങ്ങനെ രാജ്കുമരനെ പോലൊരാളെ വിവാഹം ചെയ്തു എന്ന് ചോദിച്ച് കളിയാക്കവരും ഉണ്ട്. എന്നാൽ ആ കളിയാക്കിയവരുടെ മുന്നിലെല്ലാം അന്തസ്സായി ജീവിച്ചു കാണിക്കുകയായിരുന്നു ദേവയാനി. രണ്ട് പെൺകുട്ടികളാണ് ദേവയാനിയ്ക്ക്.




 ദേവയാനി സോഷ്യൽ മീഡിയയിൽ ഇല്ല, സിനിമാ സുഹൃത്തുക്കളുടെ മക്കളുടെ കല്യാണിത്തിന് എല്ലാം സാരിയിൽ ശാലീനത ഒട്ടും കുറഞ്ഞ് പോകാതെ, ലളിതമായി വന്ന് പങ്കെടുക്കും. അങ്ങനെ പങ്കെടുത്ത ഒരു വിവാഹ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. മുഖത്ത് പ്രായത്തിന്റേതായ മാറ്റങ്ങൾ കാണാം. കൺ കുഴികളിൽ കറുത്ത പാടുകൾ നിഴലിച്ചിരിക്കുന്നു. പക്ഷെ, ഉള്ളു തുറന്നുള്ള മുഖത്തെ ആ പുഞ്ചിരിക്ക് യാതൊരു മാറ്റവുമില്ല. ദേവയാനിയുടെ ഐഡന്റിറ്റിയാണ് ആ ചിരി എന്ന് ആരാധകർ പറയുന്നു.

Find Out More:

Related Articles: