സൗന്ദര്യ പ്രശനങ്ങൾക്ക് പരിഹാരം ബീറ്റ്റൂട്ട്

Divya John
സൗന്ദര്യ പ്രശനങ്ങൾക്ക് പരിഹാരം ബീറ്റ്റൂട്ട്. ആരോഗ്യപ്രദമായ പോഷകങ്ങൾകൊണ്ട് സമ്പന്നമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ഏതൊരാൾക്കും എണ്ണമറ്റ ആരോഗ്യ ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്ന ഒരു സൂപ്പർഫുഡാണ് ഈയൊരു പച്ചക്കറി എന്നുപറയാം. ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താനും കരൾ രോഗങ്ങളെ ചെറുത്തു നിർത്താനുമൊക്കെ ഇത് സഹായിക്കുമെന്ന കാര്യം ശാസ്ത്രം പോലും അംഗീകരിച്ചിട്ടുള്ളതാണ്.ബീറ്റ്റൂട്ടിലെ എണ്ണമറ്റ പോഷകങ്ങൾ ചർമത്തിലുണ്ടാകുന്ന കളങ്കങ്ങളെ കുറയ്ക്കുന്നതിനും, നഷ്ടപ്പെട്ട തിളക്കത്തെ തിരികെ കൊണ്ടുവരുന്നതിനുമെല്ലാം സഹായകമാണ്. നിങ്ങളുടെ ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യവും സൗന്ദര്യവും സംരക്ഷിച്ചുകൊണ്ട് കൂടുതൽ ചെറുപ്പമായിരിക്കാനായി ബീറ്റ്റൂട്ട് എങ്ങനെ ഉപയോഗിക്കണം എന്നറിയാം.ബീറ്റ്റൂട്ടിന് ആരോഗ്യത്തെ മാത്രമല്ല, സൗന്ദര്യത്തെയും സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞാൽ ആരും എതിരു പറയില്ല. കാരണം ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളെല്ലാം ഇതിൽ നിറഞ്ഞിരിക്കുന്നു.

  ഒരു ബീറ്റ്റൂട്ട് മിക്സറിൽ അരച്ചെടുത്ത ശേഷം രണ്ട് ടീസ്പൂൺ തൈരിനോടൊപ്പം ചേർത്ത് മിക്സ് ചെയ്യാം. ഈ മിശ്രിതത്തിലേക്ക് ആവശ്യമെങ്കിൽ നിങ്ങൾക്ക് ബദാം ഓയിലും ചേർക്കാവുന്നതാണ്. ഈ മിശ്രിതം നിങ്ങളുടെ മുഖചർമ്മത്തിൽ ഉടനീളം പുരട്ടി മസാജ് ചെയ്ത് 15-20 മിനിറ്റ് നേരം വയ്ക്കുക. ഇത് ചെയ്തു തൽക്ഷണം തന്നെ നിങ്ങൾക്ക് മിനുസമാർന്ന ചർമ്മസ്ഥിതി ലഭിക്കുന്നത് തിരിച്ചറിയാനാവും.ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി പോഷകങ്ങൾ ഉയർന്ന അളവിലാണുള്ളത്. ഇത് ചർമത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള പിഗ്മെന്റേഷൻ പ്രശ്നങ്ങളെ നിയന്ത്രിച്ചുനിർത്താനായി ഫലപ്രദമായി ഉപയോഗിക്കാം. കളങ്കങ്ങളും പാടുകളും കുറച്ചുകൊണ്ട് ചർമത്തിന് മികച്ച സ്കിൻ ടോൺ നേടിയെടുക്കാൻ ഇത് സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുവായി മോയ്സ്ചറൈസ് ചെയ്തുകൊണ്ട് തിളക്കം നിലനിർത്തും.ബീറ്റ്റൂട്ട് ജ്യൂസിൽ കുറച്ച് വിനാഗിരി ചേർക്കുക. ഇത് മുടിയിൽ പുരട്ടി ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അധികനേരം ഇത് തലയിൽ വെക്കേണ്ടതില്ല.

  വളരെ വേഗത്തിൽ ഇതു നിങ്ങളുടെ താരൻ്റെ പ്രശ്‌നത്തെ പരിഹരിക്കുമെന്നുറപ്പ്.ഫംഗസ് അണുബാധ, വരണ്ട തലയോട്ടി തുടങ്ങിയ കാരണങ്ങളാണ് താരൻ ഉണ്ടാകുന്നതിലെ പ്രധാന വില്ലൻ. ഈ പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. ഇതിലെ എൻസൈമാറ്റിക് പ്രോപ്പർട്ടികൾ വരൾച്ചയെ പ്രതിരോധിച്ചുകൊണ്ട് താരൻ ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇത് തലയോട്ടിയെ നനവുള്ളതാക്കി നിലനിർത്തുകയും തലമുടി എല്ലായ്പ്പോഴും മൃദുവായതും തിളക്കമുള്ളതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

  പോഷകങ്ങളുടെ കുറവാണ് മുടി കൊഴിച്ചിലിൽ ലക്ഷണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. പൊട്ടാസ്യം, ഇലക്ട്രോലൈറ്റുകൾ, അയൺ എന്നിവയെല്ലാം ബീറ്റ്റൂട്ടിൽ ഉയർന്ന അളവിലുണ്ട്. ഇത് കേടായ മുടിയിഴകളെ നന്നാക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുന്നു. മുടി വേരുകൾക്ക് പോഷകാഹാരം നൽകുന്നതിലൂടെ മുടി കൊഴിച്ചിൻ്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇതിന് കഴിവുണ്ട്.  

Find Out More:

Related Articles: