കഞ്ഞിയിൽ നെയ് ചേർത്ത് കഴിക്കുന്നത് എന്തുകൊണ്ട്?

Divya John
പണ്ടത്തെ ഭക്ഷണ ശീലങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. മാത്രമല്ല, കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യകരമാക്കാനുള്ള വഴികളും പലതുണ്ടായിരുന്നു. ചില ഭക്ഷണങ്ങൾ തന്നെ ആരോഗ്യത്തിന് ദോഷകരമെങ്കിലും ഇതിനെ ആരോഗ്യകരമാക്കാനുള്ള വഴികളും പഴയ തലമുറയ്ക്കുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. കഞ്ഞിയെന്ന ഭക്ഷണം ശീലമാക്കിയവരാണ് നമ്മുടെ കാരണവന്മാർ. പാടത്തും പറമ്പിലും എല്ലുമുറിയോളം പണിയെടുത്ത് വിശപ്പു മാറ്റാനും വയറു നിറയ്ക്കാനും ഊർജത്തിനുമെല്ലാമായി കഞ്ഞി അവർ ശീലമാക്കിയിരുന്നു. കഞ്ഞി അഥവാ ഇതിലുളള ചോറ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതാണ്. തടി കുറയ്ക്കാനും പ്രമേഹത്തിനുമൊന്നും നല്ലതുമല്ല. എന്നാൽ ഇതിനും കണ്ടെത്തിയിരുന്നു വഴി. കഞ്ഞിയിൽ അൽപം നെയ്യ് ചേർക്കു എന്നതായിരുന്നു അത്. കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത്, അല്ലെങ്കിൽ ചോറിൽ നെയ്യ് ചേർക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്.

  നെയ്യ് ഇത്തരത്തിൽ ചേർക്കുന്നതിന് കാരണങ്ങൾ പലതാണ്. ഇതിലൊന്ന് ദഹന പ്രക്രിയ ഇത് എളുപ്പമാക്കുന്നു എന്നതാണ്. കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത് പെട്ടെന്ന് ദഹനം എളുപ്പമാക്കും. കഞ്ഞിയിൽ മാത്രമല്ല, നാം കഴിയ്ക്കുന്ന ചപ്പാത്തിയിൽ നെയ്യ് ചേർക്കുന്നത് ഇത്തരത്തിലെ ഗുണം നൽകുന്ന ഒന്നു തന്നെയാണ്. നെയ്യ് വയർ പെട്ടെന്നു നിറഞ്ഞതായുള്ള തോന്നലുണ്ടാക്കും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം നിയന്ത്രിക്കുവാനും ഇത് സഹായിക്കും. കഞ്ഞിയിൽ നെയ്യ് ചേർക്കുമ്പോഴുണ്ടാകുന്ന മറ്റൊരു ഗുണം ഇത് പ്രമേഹത്തിന് നിയന്ത്രണമായി വർത്തിയ്ക്കുന്നുവെന്നതാണ്.

 നെയ്യ് ഗ്ലൂക്കോസ് ഒറ്റയടിയ്ക്ക് രക്തത്തിൽ ഉയർത്തുന്നത് തടയുന്നു.അതിനാൽ തന്നെ പ്രമേഹത്തിന് കാരണമാകുന്നു കഞ്ഞി അല്ലെങ്കിൽ ചോറെന്ന് പറയുമ്പോൾ അതിൽ അൽപം നെയ് ചേർക്കുന്നത് പ്രമേഹ പ്രശ്‌നങ്ങൾ അകറ്റാനുള്ള വഴിയാകുന്നു. പ്രമേഹമുള്ളവർക്ക് അരി ഭക്ഷണം നല്ലതല്ലെന്നു പറയുമ്പോഴും ഈ രീതിയിൽ ഇത് കഴിയ്ക്കുന്നത് ഗുണകരമാണ്. നെയ്യാകട്ടെ, ശരീരവും വയറുമെല്ലാം തണുപ്പിയ്ക്കുന്ന ഒന്നാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണ്. നെയ്യു തടി കൂട്ടുന്നമെന്ന ധാരണ വേണ്ട. ഇതിലുള്ളത് ഫാറ്റ് സോലുബിൾ വൈറ്റമിനുകളാണ്.  മറ്റേത് എണ്ണകളേക്കാളും ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിലേത്. ഇത് നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. നല്ല കൊളസ്‌ട്രോൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ നെയ്യിന്റെ അളവിൽ ശ്രദ്ധ വേണം. അധികം നെയ്യ് എന്നതല്ല, ലേശം നെയ്യ് എന്നതാണ് കണക്ക്.  

Find Out More:

Related Articles: