ഇനി സ്ട്രൈറ്റനിങ് മെഷീൻ വാങ്ങുമ്പോൾ ശ്രധ്ധദിക്കുക

Divya John
 മുടിയുടെ ഭംഗി കൂട്ടും എന്ന പരസ്യം കാണുമ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ഉൽപ്പന്നം വാങ്ങി കൂട്ടുന്നവരാണ് നമ്മളിലേറെ പേരും.പല ആളുകളും പെട്ടന്നൊരു ആവേശത്തിൽ മേടിക്കുന്ന ഒന്നാണ് ഹെയർ സ്ട്രെയ്റ്റ്നർ. ഓടിച്ചെന്ന് ഒരെണ്ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. മുടിയിഴകൾ മനോഹരമായി ഒതുക്കിയിടാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി ഒരു ഹെയർ സ്ട്രൈറ്റ്‌നർ കയ്യിൽ കരുതുന്നത് നല്ലതാണ്. പക്ഷെ ഒന്നും നോക്കാതെ ഒരു ഹെയർ സ്ട്രൈറ്റ്‌നർ വാങ്ങിയാൽ അത് നിങ്ങളുടെ മുടിയുമായി ചേർന്ന് പോകണമെന്നില്ല. ഒരാളുടെ മുടിയുടെ സ്വഭാവം മനസിലാക്കി വേണം അനുയോജ്യമായ സ്ട്രൈറ്റ്‌നർ തിരഞ്ഞെടുക്കാൻ. എന്ത് ഭംഗിയാണ് നിന്റെ മുടി കാണാൻ!' എന്ന കമ്മന്റ് കേൾക്കാൻ നിങ്ങളും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? മുടിയുടെ ഭംഗി കൂട്ടും എന്ന പരസ്യം കാണുമ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ഉൽപ്പന്നം വാങ്ങി കൂട്ടുന്നവരാണ് നമ്മളിലേറെ പേരും. ഈ പ്രോഡക്റ്റ് ഉപയോഗിച്ചാൽ പരസ്യ മോഡലിന്റെ പോലെ മുടി എനിക്കും കിട്ടും എന്ന ധാരണയിൽ എന്തെല്ലാമാണ് നാം ദിവസവും ചെയ്യുന്നത്? എന്നാൽ അശ്രദ്ധ കൊണ്ട് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ചിലപ്പോൾ മുടിക്ക് കേടുപാടുകൾ വരുത്തുകയെ ഉള്ളൂ.

  സ്ട്രെയ്റ്റ്നറുകൾ ഉപയോഗിച്ചാൽ ഇത്തരം മുടിയിഴകൾക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടായേക്കാം.ലളിതമായ രീതിയിൽ ചൂട് ക്രമീകരിയ്ക്കാനുള്ള സംവിധാനമുള്ള ഉത്പന്നമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. കൂടാതെ പവർ പോയിന്റിൽ നിന്ന് അല്പം മാറി നിന്ന് വൃത്തിയോടെ മുടി സ്ട്രൈറ്റ്‌ ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള നീളമുള്ള കേബിൾ, മികച്ച വാറണ്ടി കാലാവധി എന്നിവ നോക്കി വേണം ഉത്പന്നം തിരഞ്ഞെടുക്കാൻ. കാരണം മിക്ക ദിവസവും സ്ട്രൈറ്റ്‌ ചെയ്യുന്നവരാണെങ്കിൽ ഇത് ഗുണമേന്മയുള്ള ഉത്പന്നം തന്നെ വാങ്ങുന്നതാണ് നല്ലത്.കട്ടിയുള്ളതും കരുത്തുള്ളതുമായ തലമുടിയാണെങ്കിൽ അതിനെ മെരുക്കിയെടുത്ത് മനോഹരമാക്കാൻ മികച്ച നിലവാരമുള്ള ഒരു സ്ട്രൈറ്റ്‌നർ തന്നെ വേണം. മുടി നല്ല രീതിയിൽ ഒതുങ്ങി വരാനുള്ള ചൂട് ലഭിയ്ക്കുന്ന തരത്തിലുള്ള സ്ട്രെയ്റ്റ്നർ ആവശ്യമാണ്. ടൈറ്റാനിയം പ്ലേറ്റുകളുള്ള ഫ്ലാറ്റ് അയേൺ ഉപയോഗിച്ച ഉത്പന്നമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. കാരണം ഈ ലോഹം വേഗത്തിൽ ചൂടാകുകയും അതി മനോഹരമായി പ്രവർത്തിയ്ക്കുകയും ചെയ്യും.

 നേർത്ത മുടിയിൽ പെട്ടെന്ന് കേടുപാടുകളും പൊട്ടലും സംഭവിയ്ക്കാൻ സാധ്യതയുണ്ട്. നേർത്ത മുടിയിഴകൾ സൗമ്യമായി കൈകാര്യം ചെയ്ത് മുടിയിഴകൾക്ക് കേടുപാടുകൾ വരുത്താതെ ഫലപ്രദമായി മിനുസപ്പെടുത്തുകയും ചെയ്യുന്ന ഒരു സ്ട്രൈറ്റ്നർ ആണ് ഇത്തരം മുടിയിൽ ആവശ്യം. അതിനാൽ സെറാമിക് പ്ലേറ്റുകളുള്ള ഫ്ലാറ്റ് അയൺസ് അടങ്ങിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. മുടിക്ക് കേടുപാടുകൾ വരുത്താതെ ചൂട് കുറഞ്ഞ അളവിൽ പുറപ്പെടുവിച്ചുകൊണ്ടും ചൂട് തുല്യമായി വിതരണം ചെയ്തും ഇത് നല്ല രീതിയിൽ മുടിയിഴകളെ സംരക്ഷിയ്ക്കുന്നു.

  വിപണിയിൽ കാണുന്ന സ്ട്രെയ്റ്റ്നറുകൾ എല്ലാം നിങ്ങളുടെ മുടിക്ക് യോജിച്ചതാകണം എന്നില്ല. നിങ്ങളുടെ മുടിയുടെ തരം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. പല കാരണങ്ങൾ കൊണ്ട് കേടുപാടുകൾ സംഭവിച്ച മുടിയാണെങ്കിൽ സ്ട്രെയ്റ്റ്നർ തിരഞ്ഞെടുക്കുമ്പോൾ നന്നായി ആലോചിക്കണം. പരന്ന പ്ലേറ്റുകൾ,അയേൺ എന്നിവ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. സ്റ്റൈലിംഗ് ബ്രഷുകൾ തിരഞ്ഞെടുക്കുകയാണ് ഇത്തരക്കാർക്ക് നല്ലത്. ഇത് സാധാരണ സ്ട്രൈറ്റ്‌നറുകളെക്കാൾ മികച്ചതാണ്.  

Find Out More:

Related Articles: