ചന്ദനം പാലിൽ കലർത്തി ഒരു മാസം ഉപയോഗിക്കൂ.

Divya John
ചന്ദനം പാലിൽ കലർത്തി ഒരു മാസം ഉപയോഗിക്കൂ. വ്യത്യാസം കണ്ടു നിങ്ങൾ ഞെട്ടും.  നെറ്റിയില്‍ തൊടാന്‍ ഉപയോഗിയ്ക്കുന്ന ചന്ദനം മുഖത്ത് അരച്ചിടുന്നത് ഏറെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. സൗന്ദര്യത്തിന് നല്ലൊരു വഴിയെന്നത് മാത്രമല്ല, പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മറ്റൊരു സൗന്ദര്യവഴികളും വേണ്ട, അടുപ്പിച്ച് ഒരു മാസം ചന്ദനം പാലില്‍ ചാലിച്ച് മുഖത്തു പുരട്ടി നോക്കൂ. പല ചര്‍മ ഗുണങ്ങളും ലഭിയ്ക്കും.മുഖക്കുരു പ്രശ്‌നങ്ങില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാനുളള നല്ലൊരു വഴിയാണിത്. കരിമാംഗല്യം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ചന്ദനവും പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നത്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഇത് ഏറെ നല്ലതാണ്.

 ഇത് അടുപ്പിച്ചു ചെയ്യുന്നതു മുഖത്തെ കരുവാളിപ്പും പാടുകളും കുത്തുകളുമല്ലൊം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴിയാണ്.ചര്‍മത്തിലെ കറുത്ത പാടുകളും മറ്റും മാറാനുള്ള നല്ലൊരു വഴിയാണ് ഇത്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പാല്‍, ചന്ദനക്കൂട്ട്. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണ് ചന്ദനം. ഇതു തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണമാണ് ചര്‍മം അയഞ്ഞു തൂങ്ങാതെ സൂക്ഷിയ്ക്കുന്നത്. ഇതു വഴി ചര്‍മത്തിന് ചെറുപ്പവും നല്‍കാം. തേനും ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമാണ്.മുഖത്തെ പിഗ്മെന്റേഷനും കറുത്ത പാടുകള്‍ക്കുമെല്ലാം ഇതേറെ നല്ലൊരു പരിഹാരമാണ്. പാലിലോ തേനിലോ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത്തരം കുത്തുകളുടേയും പാടുകളുടേയുമെല്ലാം നിറം കുറഞ്ഞു വരും.

 അടുപ്പിച്ച് ഉപയോഗിയ്ക്കുക. ര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ഇതെന്നു വേണം, പറയാന്‍. ഇതില്‍ നാരങ്ങാനീരോ തേനോ കലര്‍ത്തുന്നതും ഏറെ നല്ലതാണ്.ഇതു പോലെ ഒലീവ് ഓയിലില്‍ ചന്ദനം കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖത്തിനു തിളക്കം നല്‍കാനുമെല്ലാം മികച്ച ഒന്നാണിത്. ഒലീവ് ഓയിലില്‍ അടങ്ങിയിരിയ്ക്കുന്ന നല്ല കൊഴുപ്പാണ് ഇതിന് സഹായിക്കുന്നത്.


 വെയിലിലോ സ്വിമ്മിംഗ് പൂളിലോ ഒക്കെ പോയി വന്നാല്‍ ചര്‍മത്തില്‍ ടാന്‍ ഉണ്ടാകുന്നതു സാധാരണയാണ്. കടുത്ത വെയിലില്‍ ഇതു സാധാരണയാണ്. സ്വിമ്മിംഗ് പൂളില്‍ ക്ലോറിന്‍ പോലുളളവയുണ്ടെങ്കിലും ഇതിനു സാധ്യത കൂടുതലാണ്. പച്ചപ്പാലില്‍ ചന്ദനം അരച്ചു പുരട്ടുന്നത് ചര്‍മത്തിലെ ടാന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്.മുഖത്തെ കരുവാളിപ്പും ടാനുമെല്ലാം മാറ്റി ക്ഷീണിച്ച ചര്‍മത്തിന് ഇത് തിളക്കം നല്‍കും.ചര്‍മത്തിന്റെ വരണ്ട പ്രകൃതംനീക്കുന്നു. വരണ്ട ചര്‍മമാണ് ഒരു പരിധി വരെ ചുളിവുകള്‍ക്കു കാരണമാകുന്നത്. ഇതു വഴി ചര്‍മത്തിന് ഇറുക്കം നല്‍കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുമെല്ലാം ഇതേറെ ഗുണം നല്‍കുന്ന ഒന്നാണ്. 

Find Out More:

Related Articles: