ആധാർ ഇല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസും ഇല്ല!
ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ വാഹന രജിസ്‌ട്രേഷനുള്ള വാഹൻ സാരഥി വെബ്‌സൈറ്റിലും പങ്കിടും. കോൺടാക്റ്റ്ലെസ് അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നുവെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ പുതിയ നീക്കം. പൊതുജനങ്ങൾക്കിടയിൽ പദ്ധതി ജനപ്രിയമാക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെടും. റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കരട് ഓർഡർ അനുസരിച്ച്, ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വിലാസം ചേർക്കൽ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ്, എതിർപ്പില്ലാരേഖ, ഉടമസ്ഥാവകാശം കൈമാറ്റം, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്കെല്ലാം ആധാർ വേണ്ടിവരും.
അതേസമയം രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നീട്ടിയിട്ടുള്ളതിനാൽ ആണ് ഇതിന് കൂടുതൽ സമയം അനുവദിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണ ശൃംഖലയായ സാരഥിയിലൂടെ രാജ്യത്തെങ്ങും പുതുക്കാനുള്ള സംവിധാനവും ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് അതതു മോട്ടോർ വാഹന ഓഫീസുകളിൽ അപേക്ഷ നൽകാം.കാലാവധി തീർന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനും വാഹന രജിസ്ട്രേഷനും കൂടുതൽ സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്.
സെപ്റ്റംബർ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ജൂലൈ 31 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനു ശേഷമോ അതിനു മുമ്പോ അപേക്ഷ നൽകിയ വാഹനത്തിൻെറ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ ഫീസുകൾക്ക് ജൂലൈ 31 വരെ കാലാവധി ഉണ്ടായിരിക്കും എന്നായിരുന്നു മുൻ നിർദേശം . അതുപോലെ ഫീസുകൾ അടയ്ക്കുന്നത് വൈകിയാൽ ജൂലൈ 31 വരെ പിഴ ഈടാക്കരുത് എന്ന നിർദേശവും ഉണ്ടായിരുന്നു.