കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് ഹാർദിക് പട്ടേൽ!

Divya John
 കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് ഹാർദിക് പട്ടേൽ! തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പാർട്ടി നേതൃത്വം താനുമായി സംസാരിക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്യുന്നില്ല. പിന്നെ എന്തിനാണ് തനിക്ക് ഈ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് എന്ന പദവിയെന്നും ഹാർദിക് ബുധനാഴ്ച ചോദിച്ചു. : കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് പാട്ടീദാർ നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ. കോൺഗ്രസ് നേതൃത്വം സമീപകാലത്ത് 75 പുതിയ ജനറൽ സെക്രട്ടറിമാരെയും 25 പുതിയ വൈസ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട് നേതൃത്വം താനുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഇഷ്ടക്കാരായ നേതാക്കളിൽ ഒരാളെ എങ്കിലും പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ എന്നും ഹാർദിക് ചോദിച്ചു.



   പാട്ടിദാർ സംവരണവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാർദിക് പട്ടേലിൻ്റെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം ഹാർദിക് പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം അവഗണിച്ചതോടെയാണ് രൂക്ഷ വിമർശനവുമായി ഹാർദിക് എത്തിയത്.പിസിസിയുടെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കുന്നില്ല. അടുത്തിടെ വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ ഒരു പ്രതിനിധി സംഘം സോണിയാ ഗാന്ധിയെ കണ്ടു. എന്നാൽ, എന്തുകൊണ്ടാണ് വർക്കിംഗ് പ്രസിഡന്റിന് ഗുജറാത്ത് കോൺഗ്രസിൽ സമാനമായ ബഹുമാനം ലഭിക്കാത്തത്. ഒരു പദവിക്കായി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എന്റെ മുൻഗണന ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ഇക്കാര്യത്തിൽ വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിലായാലും ഒരു കോൺഗ്രസ് പ്രവർത്തകനായാലും ഒരുപോലെയാണെന്ന് ഹാർദിക് പറഞ്ഞു.



  കോൺഗ്രസ് നേതൃത്വം സമീപകാലത്ത് 75 പുതിയ ജനറൽ സെക്രട്ടറിമാരെയും 25 പുതിയ വൈസ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട് നേതൃത്വം താനുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഇഷ്ടക്കാരായ നേതാക്കളിൽ ഒരാളെ എങ്കിലും പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ എന്നും ഹാർദിക് ചോദിച്ചു. പട്ടീദാർ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഹാർദിക് ബുധനാഴ്ച വിമർശനം ഉന്നയിച്ചിരുന്നു. നരേഷ് പട്ടേലിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് ഗുജറാത്തിലെ കോൺഗ്രസിന്റെ ഒരു നേതാവും പറഞ്ഞിട്ടില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു. ഒരു വ്യക്തിയോടും സമൂഹത്തോടും അനാദരവ് ഉണ്ടായിട്ടില്ല.




   സമുദായം അനുവദിച്ചാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് നരേഷ് പട്ടേൽ തന്നെ പറഞ്ഞിരുന്നു. വിവിധ സംഘടനകളുമായി ചർച്ച നടത്തുന്ന നരേഷിന് കോൺഗ്രസിൽ ചേരണോ എന്ന് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം. അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിന് എങ്ങനെയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സമുദായത്തെയും അവഗണിക്കാൻ സാധിക്കുക" - എന്നും ജഗദീഷ് താക്കൂർ ചോദിച്ചു. "നരേഷ് പട്ടേൽ അടക്കമുള്ള ഗുജറാത്തിലെ ഏത് നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. നരേഷ് പട്ടേലിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് ഗുജറാത്തിലെ കോൺഗ്രസിന്റെ ഒരു നേതാവും പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.  

Find Out More:

Related Articles: