ഗായത്രി എന്ന പെൺകുട്ടിയുടെ വാക്കുകളിൽ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ!

Divya John

സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.

 

 

മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ശിവകുമാറിന് പിന്നാലെയായാണ് മൂത്ത മകനായ സൂര്യയും സിനിമയിലേക്ക് എത്തിയത്. സ്‌ക്രീനിലെ മികച്ച ജോഡിയായ ജ്യോതികയേയായിരുന്നു താരം വിവാഹം ചെയ്തത്. 

 

 

പിന്നാലെയായാണ് കാര്‍ത്തിയും സിനിമയിലേക്ക് എത്തിയത്. സിനിമാകുടുംബത്തിലെ ഇളംതലമുറ എന്നതിനും അപ്പുറത്ത് സ്വന്തമായൊരു ഇടം നേടിയെടുത്താണ് കാര്‍ത്തി മുന്നേറുന്നത്. ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

അച്ഛന് പിന്നാലെയായി സൂര്യയും നിര്‍മ്മാണക്കമ്പനി തുടങ്ങിയിരുന്നു. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ താരകുടുംബം. അഭിനയത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന താരമാണ് സൂര്യ. അ

 

 

നടൻ പങ്കെടുത്ത പൊതുവേദിയിൽ വെച്ച് ഒരു പെൺകുട്ടിയുടെ പ്രസംഗത്തിനിടെയാണ് സൂര്യ പൊട്ടിക്കരഞ്ഞത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ്റെ നേതൃത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു.

 

 

 

 

കാര്‍ത്തിയും ഭാര്യ ജ്യോതികയും അഗരം ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകരാണ്. ചടങ്ങില്‍ വെച്ച് സൂര്യ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 2006ലായിരുന്നു അഗരം ഫൗണ്ടേഷന്‍ തുടങ്ങിയത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സൂര്യയുടെ പിതാവ് ഈ സന്നദ്ധ സംഘടന തുടങ്ങിയത്.

 

 

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടിയുടെ ഉള്ളുപൊള്ളുന്ന കഥ കേട്ടാണ് സൂര്യ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞത്.

 

 

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് താൻ വരുന്നത്. കേരളത്തിലാണ് എന്റെ അപ്പാ ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനും ഒക്കെ അപ്പ പോകാറുണ്ട്. എന്നെ പഠിപ്പിച്ചിരുന്നത് വളരെ കഷ്ടപ്പെട്ടാണ്. അ

കൂ

 

ചെയ്തിരുന്നുവെന്നും. സഹോദരന്‍ ഒന്‍പതാം ക്ലാസിൽ പഠിക്കുകയായിരുന്നു, ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു അപ്പയ്ക്ക് അര്‍ബുദം വന്നത്.പിന്നീട് എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് യാതൊരു നിവൃത്തിയുമില്ലാതെയായി, പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി താന്‍ പൊട്ടിക്കരഞ്ഞുവെന്നും ഗായത്രി പറഞ്ഞു.

 

 

അപ്പയുടെയും

എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ് എന്നായിരുന്നു അപ്പോള്‍ അമ്മ പറഞ്ഞത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ താന്‍ പഠിപ്പിക്കുമെന്നും പിച്ച എടുത്തിട്ടാണെങ്കില്‍ പോലും പഠിപ്പിക്കുമെന്നും ഗായത്രി പറഞ്ഞു. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തയച്ചത്, വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയതെന്നും ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയെന്നും പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണെന്നും ഗായത്രി വിതുമ്പലോടെ പറഞ്ഞു.സമൂഹത്തിലെ

 

 

പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ് ‌ഞാൻ. ഞങ്ങളെ ആരും പരിഗണിക്കുകയോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും തിരക്കാറോ ഇല്ല. അഗരമാണ് തന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത്, പേടികൂടാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും തനിക്ക് സാധിച്ചുവെന്നും ഗായത്രി പറഞ്ഞു. എന്റെ വലിയ ആഗ്രഹം ഇംഗ്ലീഷ് പഠിക്കണമെന്നതായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബി.എ ഇംഗ്ലീഷിന് ചേര്‍ന്നുവെന്നും ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണെന്നും ഗായത്രി പറഞ്ഞു.

 

 

 

കേട്ട സൂര്യ വിതുമ്പൽ അടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ഗായത്രിയെ ചേര്‍ന്ന് നിര്‍ത്തി സൂര്യ അഭിനന്ദിച്ചു, ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് സൂര്യ സദസ്സിനോടായി പറഞ്ഞത്. 

Find Out More:

Related Articles: