കെഎസ്ആർട്ടിസികൾ ദീർഘ ദൂര സർവീസുകൾ തുടങ്ങാനൊരുങ്ങി

Divya John
കെഎസ്ആർട്ടിസികൾ ദീർഘ ദൂര സർവീസുകൾ തുടങ്ങാനൊരുങ്ങി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഹൃസ്വ ദൂര സര്‍വീസുകള്‍ നടത്തുവാന്‍ കെഎസ്ആര്‍ടിസിക്ക് അനുവാദം നല്‍കിയിരുന്നു.വലിയ ചികിത്സ ആവശ്യമില്ലാത്തവര്‍ക്കാണ് ഈ രീതി നൽകുന്നത്. മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കുന്നതതിനാണ് സിഎല്‍റ്റിഎഫിസിയിൽ ഇവരെ കിടത്തുന്നത്. വീടുകളിൽ കഴിയുന്നു എന്ന് കരുതി പ്രത്യേക പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്. രോഗലക്ഷണം ഇല്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസോലേഷൻ അനുവദിക്കുക എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
  

  കേരളത്തിൽ രോഗബാധിതര്‍ക്ക് വീട്ടിൽ തന്നെ നിരീക്ഷണം ആകാമെന്ന് വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരെയാകും ഇത്തരത്തില്‍ ചികിത്സിക്കുക. അതേസമയം, ആരെയും ഹോം ഐസോലേഷന് നിര്‍ബന്ധിക്കില്ല.സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വീണ്ടും തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.അതിനൊപ്പം തന്നെ ഓണ്‍ലൈൻ ക്ലാസ് സമയം നിജപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ ഒഴികെ കൂടുതല്‍ സമയം ക്ലാസ് നടക്കുന്നു. ഏഴ് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നു.

 

  ഇത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ടെലിഫോണ്‍ വഴിയുള്ള മോണിറ്ററിങ്ങ് സ്വയം ചികിത്സിച്ച് റിപ്പോര്‍ട്ട് ചെയ്യൽ ഫിംഗർ പള്‍സ് ഓക്സിമെട്രി എന്നിവയാണ് ഹോം ഐസൊലേഷനിൽ പ്രധാനം. ത്രിതല മോണിറ്ററിങ്ങ് സംവിധാനമാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.സാങ്കേതിക ജോലികള്‍ നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തില്‍ ഹോം ഐസോലേഷന് താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  അതിനൊപ്പം തന്നെ ഓണ്‍ലൈൻ ക്ലാസ് സമയം നിജപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ ഒഴികെ കൂടുതല്‍ സമയം ക്ലാസ് നടക്കുന്നു. ഏഴ് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നു. ഇത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.സമരങ്ങളും പ്രകടനങ്ങളുമില്ല. കൊവിഡ് പ്രതിരോധം തീരും വരെ സമരങ്ങള്‍ക്ക് അനുമതിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  

Find Out More:

Related Articles: