നീയാണ് എനിക്കെല്ലാം! മകളെക്കുറിച്ച് മന്യയുടെ വാക്കുകൾ!

Divya John
 നീയാണ് എനിക്കെല്ലാം! മകളെക്കുറിച്ച് മന്യയുടെ വാക്കുകൾ! 2008ലായിരുന്നു സത്യ പട്ടേലും മന്യയും വിവാഹിതരായത്. ഇടയ്ക്ക് വെച്ച് ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീടാണ് വികാസ് വാജ്‌പേയി മന്യയുടെ ജീവിതത്തിലേക്ക് വരുന്നത്. വിവാഹ ജീവിതം സന്തോഷകരമായി മുന്നേറുന്നതിനിടയിലായിരുന്നു മകളെത്തിയത്. ഓംഷിക എന്നാണ് മകൾക്ക് പേരിട്ടത്. മകളോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.
എന്റെ ജീവിതത്തെ സ്‌നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു നീ. നിന്നെക്കുറിച്ചോർത്ത് അഭിമാനം കൊള്ളാറുണ്ട് ഞാൻ. ആരോഗ്യവും സന്തോഷവും, സ്‌നേഹവുമൊക്കെയായി നീ വളരൂ. നീയാണ് എനിക്ക് എല്ലാം ഓമൂ. എപ്പോഴും അനുഗ്രഹിക്കപ്പെട്ടവളായിരിക്കട്ടെ നീ എന്നുമായിരുന്നു മന്യ കുറിച്ചത്.



പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.മകളുടെ ഒൻപതാം പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ റ്റു മൈ ഡാർലിംഗ് ഡോട്ടർ ഓംഷിക. നീ ജനിച്ച ദിവസത്തോളം മനോഹരമായൊരു ദിവസം എൻരെ ജീവിതത്തിലുണ്ടായിട്ടില്ല. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു മന്യ. സിനിമയുമായി സജീവമല്ലെങ്കിലും ജീവിത വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെയായി താരം പങ്കിടാറുണ്ട്. വിവാഹത്തോടെയായിരുന്നു മന്യ സിനിമയിൽ നിന്നും ബ്രേക്കെടുത്തത്. വീട്ടിലെ കാര്യങ്ങളും മകളുടെ പഠനവും മാത്രമല്ല സ്വന്തം കരിയറിലും വലിയ മാറ്റങ്ങളായിരുന്നു മന്യ വരുത്തിയത്. സ്റ്റാറ്റിറ്റിക്‌സിൽ ഉപരിപഠനം നടത്തി ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു.



സിറ്റി ബാങ്കിന്റെ സീനിയർ വൈസ് പ്രഡിസന്റായി ജോലി ചെയ്ത് വരികയാണ് മന്യ. വിദേശത്ത് എത്തിയപ്പോൾ പഠനത്തിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് ശേഷമായിരുന്നു ജോലി ചെയ്ത് തുടങ്ങിയത്. അമേരിക്കയിലെത്തിയതോടെയായിരുന്നു മന്യ അഭിനയം നിർത്തിയത്. ഇടയ്ക്ക് ചില അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. കുഞ്ഞിക്കൂനൻ സിനിമയുമായി ബന്ധപ്പെട്ട ട്രോളുകൾ ഇടയ്ക്ക് ചർച്ചയായപ്പോഴായിരുന്നു മന്യയുടെ അഭിനയത്തെക്കുറിച്ചും ചോദ്യങ്ങൾ വന്നത്. അതൊക്കെ ആളുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു എന്നതിൽ സന്തോഷമാണ് തോന്നിയത്.


 വാസുവണ്ണൻ ട്രോളുകൾ വൈറലായപ്പോൾ മന്യയും പ്രതികരിച്ചിരുന്നു.എന്റെ ആത്മാവും ഹൃദയവും മകളാണ്. ദൈവം എനിക്ക് നല്കിയ ഏറ്റവും വലിയ അനുഗ്രഹവും അവളാണ്. എൻരെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹവും അവളാണ്. ദൈവം എപ്പോഴും നിന്നെ സംരക്ഷിച്ച് കൂടെയുണ്ടാവും.ബഹുമാനത്തോടെയും ദയയോടെയുമായി എല്ലാവരോടും പെരുമാറുന്ന നിന്റെ സ്വഭാവം എനിക്കേറെ പ്രിയപ്പെട്ടതാണ്. അതെന്നും അങ്ങനെ തന്നെ നിലനിർത്തണം എന്നായിരുന്നു എട്ടാം പിറന്നാൾ ദിനത്തിൽ മന്യ മകളോട് പറഞ്ഞത്.

Find Out More:

Related Articles: