ബെല്ലി പിയേഴ്സിംഗ് അനുഭവത്തെ കുറിച്ച് ഐശ്വര്യ!
ഐശ്വര്യ മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്. ലച്ചു എന്നാണ് വിളിപ്പേര്. അന്ന് സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിക്കുകയുണ്ടായത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അടുത്തിടെ ബിക്കിനി ചിത്രം ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചതിനെതിരെ സൈബർ അറ്റാക്ക് ഉണ്ടായപ്പോൾ ഈ ചിത്രം മോശമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും എൻറെ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെ മോശമായിരിക്കുമെന്ന് ഐശ്വര്യ നിലപാട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഏറെ നാളത്തെ ആഗ്രഹം പൂർത്തിയായതിനെ കുറിച്ച് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റയിൽ സജീവമായ താരം ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. 'ഒടുവിൽ ഇത് സംഭവിച്ചു. പച്ചകുത്ത് ടീമിന് നന്ദി. അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ബെല്ലി പിയേഴ്സിംഗ്, സെപ്റ്റം പിയേഴ്സിംഗ് ചെയ്യാനായി ആഗ്രഹമുണ്ടായിരുന്നു. ഇത്തരത്തിൽ ഏറെ കംഫർട്ടായുള്ളൊരു സ്ഥലം തന്നതിന് നന്ദി, വീഡിയോ പിടിച്ച മാത്യൂസ് ജോയിക്കും നന്ദി', ഐശ്വര്യ ഇൻസ്റ്റ വീഡിയോയോടൊപ്പം കുറിച്ചിരിക്കുകയാണ്.
തനിക്ക് 5 വയസ്സുള്ളപ്പോൾ മുതലുണ്ടായിരുന്ന ആഗ്രഹം സഫലമായെന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്. നിരവധിപേർ കമൻറുകളുമായി എത്തിയിട്ടുമുണ്ട്. ടാറ്റു ആൻഡ് പിയേഴ്സിംഗ് ആർട്ടിസ്റ്റായ എറിക് എഡ്‍വേർഡാണ് ഐശ്വര്യയ്ക്ക് പിയേഴ്സിംഗ് നടത്തിയത്. പച്ചകുത്ത് എന്നാണ് ഇൻസ്റ്റയിൽ എറിക് അറിയപ്പെടുന്നത്. ബെല്ലി, സെപ്റ്റം പിയേഴ്സിംഗ് നടത്തിയ ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ സുരേഷ്. ടാറ്റു ആൻഡ് പിയേഴ്സിംഗ് ആർട്ടിസ്റ്റായ എറിക് എഡ്‍വേർഡാണ് ഐശ്വര്യയ്ക്ക് പിയേഴ്സിംഗ് നടത്തിയത്. പച്ചകുത്ത് എന്നാണ് ഇൻസ്റ്റയിൽ എറിക് അറിയപ്പെടുന്നത്.