ഒളിമ്പ്യൻ പിആർ ശ്രീജേഷ് സ്വീകരണം വൈകും എന്ന് സർക്കാർ!

Divya John
 ഒളിമ്പ്യൻ പിആർ ശ്രീജേഷ് സ്വീകരണം വൈകും എന്ന് സർക്കാർ! ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടത്താൻ തീരുമാനിച്ച സ്വീകരണ പരിപാടി മാറ്റിവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പിആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഒരുക്കുന്ന സ്വീകരണ ചടങ്ങ് വൈകുമെന്ന് റിപ്പോർട്ട്.26ന് രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ, കായിക സ്നേഹികൾ, പൊതുജനങ്ങൾ തുടങ്ങിയവരെ അണിനിരത്താനായിരുന്നു സർക്കാർ പദ്ധതി.മലയാളികളുടെ അഭിമാനമായ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. ജിവി രാജ സ്പോർട്സ് സ്‌കൂളിലാണ് 2000 - 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയത്.



 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന 17-ാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പിന്നീട് പ്രമോഷൻ നൽകി. 2021ൽ ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായും പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി. മലയാളികളുടെ അഭിമാനമായ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. ജിവി രാജ സ്പോർട്സ് സ്‌കൂളിലാണ് 2000 - 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയത്.



2
012ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർ നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന 17-ാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പിന്നീട് പ്രമോഷൻ നൽകി. 2021ൽ ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായും പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി.
26ന് രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ, കായിക സ്നേഹികൾ, പൊതുജനങ്ങൾ തുടങ്ങിയവരെ അണിനിരത്താനായിരുന്നു സർക്കാർ പദ്ധതി.

Find Out More:

Related Articles: