സിനിമാ താരം സുമലതയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു‌

Divya John
ദൈവസഹയാത്താൽ തന്‍റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും താൻ സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി. കര്‍ണാടകയിലെ മാണ്ഡ്യ എംപിയും ചലച്ചിത്ര താരവുമായ സുമലത അംബരീഷിന് കൊവിഡ് സ്ഥിരീകരിച്ചു.

സുമലത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്നായിരുന്നു ഇവർ ഡോക്ടറെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

അതേ സമയം ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഒപ്പം തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് സുമലതയും ഖുശ്ബുവും. പ്രേക്ഷക മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. അന്യഭാഷയില്‍ നിന്നെത്തിയ താരങ്ങളായിരുന്നിട്ടും വേര്‍തിരിവില്ലാതെയായിരുന്നു മലയാള സിനിമ ഇവരെ പരിഗണിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കേറിയ നായികമാരായി മാറുകയായിരുന്നു ഇരുവരും.

താനുമായി സമ്പർക്കം പുലർത്തിയ ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തണമെന്നും അവർ പറഞ്ഞു.
കർണ്ണാടകയിലെ മാണ്ഡ്യയിൽ നിന്ന് ലോക്സഭയിൽ ഇപ്പോഴത്തെ പാർലമെന്റ് അംഗമായ രാഷ്ട്രീയക്കാരിയാണ് സുമാലത.  തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നിവിടങ്ങളിൽ 220 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്Powered by Froala Editor

Find Out More:

Related Articles: