കോൺഗ്രസിലെ തിരക്കിട്ട ചർച്ചകൾ; സോണിയാ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി! അടുത്ത വർഷം തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത്, യുവനേതാവ് സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്താകുമെന്ന് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2018ൽ കപ്പിനും ചുണ്ടിനുമിടയിലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപെട്ടത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥൻ ആയിരുന്നിട്ട് പോലും മുതിർന്ന കോൺഗ്രസ് നേതാവായ അശോക് ഗലോട്ടിന് മുഖ്യമന്ത്രി സ്വപ്നം അദ്ദേഹം ത്യജിക്കുകയായിരുന്നു.
ഈ ഫ്ലാഷ്ബാക്കിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നേതൃത്വവുമായി ചർച്ച നടത്തുകയാണ് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ കോൺഗ്രസ് മേധാവി, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. പിന്നീട്, 2020-ൽ അദ്ദേഹം വിമതനായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോൺഗ്രസിൽ നിന്ന് വലിയ തോതിൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്കുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ പൈലറ്റും ഉണ്ടാകരുതെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായ ജ്യോതിരാദിത്യ സിന്ധ്യ അടക്കം പ്രമഖരായ നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. പ്രശാന്ത് കിഷോറിന്റെ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ സജ്ജീവമായ തെരഞ്ഞെടുപ്പ് ചർച്ചകൾ ഉയർന്നിരിക്കെയാണ് സച്ചിൻ പൈലറ്റിന്റെ ഡൽഹി സന്ദർശനമുണ്ടായിരിക്കുന്നത്.
അതേസമയം, പാർട്ടിയിൽ ഇനി സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന് സംബന്ധിച്ച് കൃത്യമായ നിർദേശം സച്ചിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സച്ചിൻ പൈലറ്റിന് കൂടുതൽ പരിഗണന ലഭിക്കുമ്പോൾ നിലവിലെ മുഖ്യമന്ത്രിയായ അശോക് ഗലോട്ടിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പുണ്ടാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. 2020-ൽ, യുവനേതാവിന്റെ പരാതികൾ പരിശോധിക്കാമെന്നും പാർട്ടിയിലും സംസ്ഥാന സർക്കാരിലും തന്റെ അനുയായികൾക്ക് മികച്ച പ്രാതിനിധ്യം നൽകാമെന്നും വാഗ്ദാനം നൽകിയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഗാന്ധി കുടുംബത്തിന് സാധിച്ചത്.
പൈലറ്റ് രണ്ട് ദിവസങ്ങൾക്ക് മുൻപ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, സച്ചിൻ പൈലറ്റിന് കൂടുതൽ പരിഗണന ലഭിക്കുമ്പോൾ നിലവിലെ മുഖ്യമന്ത്രിയായ അശോക് ഗലോട്ടിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പുണ്ടാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. പ്രശാന്ത് കിഷോറിന്റെ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ സജ്ജീവമായ തെരഞ്ഞെടുപ്പ് ചർച്ചകൾ ഉയർന്നിരിക്കെയാണ് സച്ചിൻ പൈലറ്റിന്റെ ഡൽഹി സന്ദർശനമുണ്ടായിരിക്കുന്നത്. അതേസമയം, പാർട്ടിയിൽ ഇനി സച്ചിൻ പൈലറ്റിന്റെ സ്ഥാനം എന്തായിരിക്കണമെന്ന് സംബന്ധിച്ച് കൃത്യമായ നിർദേശം സച്ചിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.