വിവാഹ വാഗ്ദാനം നൽകിയെന്ന് പറയാനാകില്ല, ചാറ്റുകളിൽ എല്ലാം വ്യക്തം; സർക്കാർ സുപ്രീം കോടതിയിലേക്ക്!

Divya John
 വിവാഹ വാഗ്ദാനം നൽകിയെന്ന് പറയാനാകില്ല, ചാറ്റുകളിൽ എല്ലാം വ്യക്തം; സർക്കാർ സുപ്രീം കോടതിയിലേക്ക്! മുൻകൂർ ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ‍ ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്.യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.







    27-ാം തീയതി മുതൽ അടുത്ത മാസം മൂന്നുവരെ അന്വേഷണ സംഘത്തിന് മുമ്പിൽ വിജയ് ബാബു ഹാജരാകണം. രാവിലെ ഒമ്പതു മുതൽ ആറുവരെ ചോദ്യം ചെയ്യാം, കേരളം വിട്ട് പോകരുത്, നടിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് അനിവാര്യമെങ്കിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർ‍ദേശിച്ചത്. എന്നാൽ, കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ നിരീക്ഷണം അതിജീവിതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നതല്ല എന്ന തരത്തിലുള്ളതാണെന്ന പ്രതികരണം ശക്തമാണ്. പ്രതിയും പീഡനത്തിനിരയായ പെൺകുട്ടിയും തമ്മിലുള്ള ചാറ്റുകളിലൊന്നിലും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചന നൽകുന്നില്ലെന്നും വിജയ് ബാബുവിന് മുൻകൂർ‍ ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ വ്യക്തമാക്കിയിരുന്നു.







  കേസിൽ പ്രതിയായ വിജയ് ബാബു വിവാഹിതനായതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനാകില്ല എന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണങ്ങളിലൊന്ന്. നടി ഒരു ഘട്ടത്തിലും പ്രതിയുടെ തടവിൽ ആയിരുന്നില്ല. ഇരുവരും തമ്മിൽ ഇൻസ്റ്റഗ്രാമിലും മറ്റും ചാറ്റുകൾ നടത്തിയിരുന്നു. ഗാഢമായ ബന്ധം ഇവർ തമ്മിലുണ്ടായിരുന്നുവെന്ന് ചാറ്റുകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചു എന്നും കോടതി നിരീക്ഷിച്ചു. വിദേശത്ത് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഈ മാസമാണ് കൊച്ചിയിൽ വിജയ് ബാബു മടങ്ങിയെത്തിയത്.






   വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദർശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഒൻപതര മണിക്കൂറാണ് അന്വേഷണ സംഘം അന്ന് നടനെ ചോദ്യം ചെയ്തത്. താനും പരാതിക്കാരിയും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.

Find Out More:

Related Articles: