കൂടത്തായി കൊലപാതകങ്ങൾ: ജോളി ആദ്യം വിഷം പരീക്ഷിച്ചത് വളർത്തു നായയിൽ

Divya John

കൂടത്തായി കൊലപാതക പരമ്പരകള്‍ക്ക് മുൻപ്, ജോളി വീട്ടിലെ വളര്‍ത്തുനായയ്ക്ക് വിഷം കഴിപ്പിച്ച് പരീക്ഷണം നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതക പരമ്പരകള്‍ക്ക് ചെയ്യാൻ ജോളിക്ക് ധൈര്യം നല്‍കിയത് നായക്ക് വിഷം നല്‍കി കൊന്നതാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതിരുന്ന സാഹചര്യമാണ്.ജോളിയുടെ പിതാവ് കൃഷിയാവശ്യത്തിനായി വാങ്ങിവച്ച വിഷമാണ് നായക്ക് ജോളി നല്‍കിയത്. പൊലീസ് നാട്ടുകാരില്‍ നിന്നും മൊഴി ശേഖരിച്ചു. പിന്നീട് ഉച്ചയോടെയാണ് കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്.ജോളിയുടെ പിതാവും, മാതാവും വീട്ടിലുണ്ടായിരുന്നു. അന്വേഷണ സംഘം, പിതാവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍  ജോളിയുടെ സാന്നിധ്യത്തിലല്ല മൊഴി രേഖപ്പെടുത്തിയത്.പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിര്‍ണായ വിവരങ്ങളും തെളിവുകളുമാണ് കൂടത്തായി കൊലപാതക കേസില്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

Find Out More:

Related Articles: