കുടുംബമാണ് എല്ലാം; കല്യാണം കഴിഞ്ഞതുമുതലുള്ള ചിത്രങ്ങൾ പങ്കു വച്ച് സ്മിനു!

Divya John
 കുടുംബമാണ് എല്ലാം; കല്യാണം കഴിഞ്ഞതുമുതലുള്ള ചിത്രങ്ങൾ പങ്കു വച്ച് സ്മിനു! ചെയ്യുന്ന വേഷം എത്ര ചെറുതാണെങ്കിലും അതിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ സ്മിനുവിന് സാധിക്കാറുണ്ട്. പക്ഷേ അഭിനയവും സിനിമയും ഒന്നും സ്മിനുവിന് കുടുംബ ജീവിതത്തിന് അപ്പുറമല്ല. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുന്ന സ്മിനു സിജോ തന്റെ മക്കളുടെയോ ഭർത്താവിന്റെയോ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ അധികം പങ്കുവയ്ക്കാറില്ല. ഇപ്പോഴിതാ കല്യാണം കഴിഞ്ഞ നാളുമുതലുല്‌ള ഫോട്ടോകളെല്ലാം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നു. പുതുമോടിയിൽ എചുത്ത ഫോട്ടോ മുതലുള്ള ചിത്രങ്ങൾ കോർത്തിണക്കി വീഡിയോ ആക്കിയാമ് സ്മിനു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ സജീവമായിക്കൊണ്ടിരിയ്ക്കുന്ന നടിയാണ് സ്മിനു സിജോ. 







   അമ്മയായും ചേച്ചിയായും ഒന്നിനൊന്ന് വേറിട്ട വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ സജീവമായി മാറുന്നു.2016 ൽ സ്‌കൂൾബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയ ലോകത്തേക്ക് എത്തിയത്. ഞാൻ പ്രകാശൻ, കെട്ട്യോളാണ് എന്റെ മാലാഖ, നായാട്ട്, ഭ്രമം, ഓപ്പറേഷൻ ജാവ, ദ പ്രീസ്റ്റ്, ആറാട്ട്, ജോ ആന്റ് ജോ, തങ്കമണി, തുണ്ട്, ഇടിയൻ ചന്തു, പ്രിയൻ ഓട്ടത്തിലാണ്, സൌദി വെള്ളക്ക, വോയ്‌സ് ഓഫ് സത്യനാഥന്, ശേഷം മൈക്കിൽ ഫാത്തിമ, വാഴ എന്നിങ്ങനെ സ്മിനു ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്.മാധ്യമങ്ങളുടെ മുന്നിലേക്ക് വരാൻ ഭയങ്കര മടിയുള്ള ആളാണ് സ്മിനുവിന്റെ ഭർത്താവ് സിജോ. ബിസിനസ്സുകാരനാണ്, വീട്ടുകാരായി ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. 






  രണ്ട് മക്കളാണ് സ്മിനുവിന്, സെബിനും സാന്ദ്രയും. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ സ്മിനുവിനൊപ്പം മകൾ സാന്ദ്രയും അഭിനയിച്ചിട്ടുണ്ട്. ലൊക്കേഷനുകളിൽ തന്റെ കൂടെ വരുന്നത് മകൻ സെബിനാണെന്നും സ്മിനു പറഞ്ഞിരുന്നു. ഇന്ന് സ്മിനുവിന്റെയും സിജോയുടെയും ഇരുപത്തിയേഴാം വിവാഹ വാർഷികമാണ്. അതിൻരെ ഭാഗമായിട്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. 'ഭാര്യയായും അമ്മയായും കഴിഞ്ഞു 27 വർഷങ്ങൾ' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ സജീവമായിക്കൊണ്ടിരിയ്ക്കുന്ന നടിയാണ് സ്മിനു സിജോ. അമ്മയായും ചേച്ചിയായും ഒന്നിനൊന്ന് വേറിട്ട വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ സജീവമായി മാറുന്നു.






2016 ൽ സ്‌കൂൾബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയ ലോകത്തേക്ക് എത്തിയത്. ഞാൻ പ്രകാശൻ, കെട്ട്യോളാണ് എന്റെ മാലാഖ, നായാട്ട്, ഭ്രമം, ഓപ്പറേഷൻ ജാവ, ദ പ്രീസ്റ്റ്, ആറാട്ട്, ജോ ആന്റ് ജോ, തങ്കമണി, തുണ്ട്, ഇടിയൻ ചന്തു, പ്രിയൻ ഓട്ടത്തിലാണ്, സൌദി വെള്ളക്ക, വോയ്‌സ് ഓഫ് സത്യനാഥന്, ശേഷം മൈക്കിൽ ഫാത്തിമ, വാഴ എന്നിങ്ങനെ സ്മിനു ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്.

Find Out More:

Related Articles: