അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; വൈറലായി ഒരു ചോദ്യ പേപ്പർ

Divya John
അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; വൈറലായി ഒരു ചോദ്യ പേപ്പർ. സിനിമ താരങ്ങളുടെ പേരുകൾ ആരാധന മൂത്ത് ലരും തങ്ങളുടെ മക്കൾക്ക് ഇടാറുണ്ട്. പക്ഷെ മാതാപിതാക്കളുടെ പേര് തന്നെ മാറ്റിയത് കേട്ടിട്ടുണ്ടോ? സംഭവം ബിഹാറിലാണ്.  രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായ കുന്ദൻ കുമാറിന്റെ പരീക്ഷ ഹാൾ ടിക്കറ്റിലാണ് ബോളിവുഡ് താരങ്ങളുടെ പേരുകൾ മാതാപിതാക്കളുടെ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവിന്റെ പേരെഴുതേണ്ടിടത്ത് കുറിച്ചിരിക്കുന്നത് സണ്ണി ലിയോണിന്റെ പേരാണ് എഴുതിയിരിക്കുന്നത്.   പിതാവോ ബോളിവുഡ് നടനായ ഇമ്രാൻ ഹാഷ്മിയും. കഴിഞ്ഞില്ല വിലസാം നൽകിയിരിക്കുന്നത് ചതുർഭുജ് സ്ഥാൻ ആണ്. ബിഹാറിലെ ഒരു ചുവന്ന തെരുവാണ് ചതുർഭുജ് സ്ഥാൻ.മീനപ്പൂർ ബ്ലോക്കിലെ ധൻരാജ് മഹ്‌തോ ഡിഗ്രി കോളേജ് വിദ്യാർത്ഥിയാണ് കുന്ദൻ കുമാർ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

   ഭിംറാവു അംബേദ്‌കർ ബീഹാർ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് 'സണ്ണി ലിയോൺ-ഇമ്രാൻ ഹാഷ്മി' ദമ്പതികളുടെ മകന്റെ ഹാൾ ടിക്കറ്റ് വൈറലായത്.  അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും,” സർവകലാശാല രജിസ്ട്രാർ രാം കൃഷ്ണ താക്കൂർ പറഞ്ഞു. അഡ്മിറ്റ് കാർഡിൽ അച്ചടിച്ച ആധാർ കാർഡ് നമ്പറിന്റെയും മൊബൈൽ നമ്പറിന്റെയും സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി അധികാരികൾ.“ഞങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ തെറ്റിന് ഒരു പക്ഷെ വിദ്യാർത്ഥി തന്നെ ഉത്തരവാദിയാകാം.

   പിഎച്ച്ഇഡി ബീഹാർ ജൂനിയർ എഞ്ചിനീയർ പരീക്ഷയുടെ മെറിറ്റ് പട്ടികയിൽ 98.5 പോയിന്റുമായി ഉയർന്ന സ്കോർ നേടിയത് സണ്ണി ലിയോൺ ആയിരുന്നു. നടി സണ്ണി ലിയോൺ അല്ല. ബീഹാർ പിഎച്ച്ഇഡി പുറത്തിറക്കിയ മെറിറ്റ് ലിസ്റ്റ് അനുസരിച്ച് സണ്ണി ലിയോൺ ലിയോണ ലിയോണിന്റെ മകളാണ്. ഒരു എൻജിനീയർ ആണ് ഈ സണ്ണി ലിയോൺ. കഴിഞ്ഞ വർഷവും സണ്ണി ലിയോണിന്റെ പേര് ബിഹാറിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായ കുന്ദൻ കുമാറിന്റെ പരീക്ഷ ഹാൾ ടിക്കറ്റിലാണ് ബോളിവുഡ് താരങ്ങളുടെ പേരുകൾ മാതാപിതാക്കളുടെ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 

Find Out More:

Related Articles: