ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി!

Divya John
 ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി! എസ്‌സി എസ്‌ടി വികസന കോർപറേഷനാണ് പ്രസാദിന്റെ കുടുംബത്തിന് നോട്ടീസയച്ചത്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥരിൽ നിന്ന് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത കെജി പ്രസാദിന്റെ കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അയച്ചതിൽ മന്ത്രിക്ക് അതൃപ്തി.  തകഴി കുന്നുമ്മയിലാണ് കർഷകൻ കെജി പ്രസാദിന്റെ കുടുംബം. പ്രസാദിന്റെ ഭാര്യ ഓമന 2022ൽ കോർപറേഷനിൽ നിന്ന് 60000 രൂപ സ്വയംതൊഴിൽ വായ്പയെടുത്തിരുന്നു. വീടും അഞ്ച് സെന്റ് സ്ഥലവുമാണ് ഭീഷണി നേരിടുന്നത്. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. 



കഴിഞ്ഞ നവംബർ 11നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപയ്ക്കു വായ്പയ്ക്കു വേണ്ടി പ്രസാദ് അപേക്ഷിച്ചിരുന്നു. എന്നാൽ മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരു വായ്പ പ്രസാദ് അടച്ചിരുന്നതിനാൽ സിബിൽ സ്കോറിൽ ഭീമമായ ഇടിവ് വന്നിരുന്നു. ഇതോടെ പ്രസാദിന് വായ്പ നൽകാനാകില്ലെന്ന് ബാങ്ക് നിലപാടെടുത്തു. ഇതിൽ മനംനൊന്താണ് പ്രസാദ് ആത്മഹത്യ ചെയ്തത്. എസ്‌സി എസ്‌ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ലാണ് ഇവർ കോർപറേഷനിൽ നിന്നും 60000 രൂപ വായ്പയെടുത്തത്. 



മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജരും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ആത്മഹത്യ ചെയ്ത കെജി പ്രസാദിന്റെ കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അയച്ചതിൽ മന്ത്രിക്ക് അതൃപ്തി. എസ്‌സി എസ്‌ടി വികസന കോർപറേഷനാണ് പ്രസാദിന്റെ കുടുംബത്തിന് നോട്ടീസയച്ചത്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥരിൽ നിന്ന് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.


തകഴി കുന്നുമ്മയിലാണ് കർഷകൻ കെജി പ്രസാദിന്റെ കുടുംബം. പ്രസാദിന്റെ ഭാര്യ ഓമന 2022ൽ കോർപറേഷനിൽ നിന്ന് 60000 രൂപ സ്വയംതൊഴിൽ വായ്പയെടുത്തിരുന്നു. വീടും അഞ്ച് സെന്റ് സ്ഥലവുമാണ് ഭീഷണി നേരിടുന്നത്. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നവംബർ 11നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപയ്ക്കു വായ്പയ്ക്കു വേണ്ടി പ്രസാദ് അപേക്ഷിച്ചിരുന്നു. എന്നാൽ മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരു വായ്പ പ്രസാദ് അടച്ചിരുന്നതിനാൽ സിബിൽ സ്കോറിൽ ഭീമമായ ഇടിവ് വന്നിരുന്നു. ഇതോടെ പ്രസാദിന് വായ്പ നൽകാനാകില്ലെന്ന് ബാങ്ക് നിലപാടെടുത്തു. ഇതിൽ മനംനൊന്താണ് പ്രസാദ് ആത്മഹത്യ ചെയ്തത്. എസ്‌സി എസ്‌ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.   
 

Find Out More:

Related Articles: