ഭർത്താവിന് പൂർണ്ണ പിന്തുണ; ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തിലേക്ക് നിങ്ങൾ തിരിച്ചുവന്നതിൽ ഭയങ്കര സന്തോഷമുണ്ട് എന്ന് താരം!

Divya John
 ഭർത്താവിന് പൂർണ്ണ പിന്തുണ; ഏറ്റവും ഇഷ്ടപ്പെട്ട കാര്യത്തിലേക്ക് നിങ്ങൾ തിരിച്ചുവന്നതിൽ ഭയങ്കര സന്തോഷമുണ്ട് എന്ന് താരം! ഇരുവരും സോഷ്യൽ മീഡിയയിലോ, അഭിമുഖങ്ങളിലോ, ടിവി ഷോകളിലോ വന്ന് അതൊന്നും പ്രകടിപ്പിക്കാറില്ലെങ്കിലും, ഇത്രയും വർഷത്തെ ഒന്നിച്ചുള്ള ജീവിതം കണ്ട ആരാധകരെ സംബന്ധിച്ചിടത്തോളം, തമിഴകത്തെ പെർഫക്ട് കപ്പിൾസ് ഇവർ തന്നെയാണ്. വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടനാണ് അജിത് കുമാർ. അല്ലാത്ത നേരമത്രെയും കുടുംബത്തിനൊപ്പവും, തനിക്കിഷ്ടമുള്ള മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സമയം മാറ്റി വയ്ക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റേസിംഗ്. തമിഴ് സിനിമാ ലോകത്തെ മാതൃക ദമ്പതികളാണ് ശാലിനിയും അജിത്തും.സെപ്റ്റംബറിൽ, അജിത് കുമാർ റേസിംഗ് എന്ന തന്റെ റേസിംഗ് ടീമിനെ രൂപീകരിച്ചിരുന്നു.



 പതിറ്റാണ്ടുകൾക്ക് ശേഷം മോട്ടോർ റേസിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ നടൻ. അതിന് ഭാര്യ ശാലിനി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകൾ നേർന്നു. 'നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള, റൈസിങ് ഡ്രൈവറായി വീണ്ടും നിങ്ങളെ കാണുന്നതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും വളരെ സുരക്ഷിതമായ വിജയാശംസകൾ നേരുന്നു' എന്നാണ് ശാലിനി ഇൻസ്റ്റയി കുറിച്ചത്. ആശംസകൾ അറിയിച്ച് കമന്റ് ബോക്‌സിൽ ആരാധകരും എത്തി. നടൻ എന്നതിനപ്പുറം അജിത് കുമാർ ഒരു പ്രൊഫഷണൽ റേസർ ആണ് എന്നത് ആരാധകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. 2002 ലെ ഫോർമുല മാരുതി ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയതിന് ശേഷം 2003- ൽ അജിത് കുമാർ ഒരു റേസിംഗ് ഡ്രൈവറായി.



മാത്രമല്ല, ഇന്റർനാഷണൽ അരീനയിലും FIA ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്ത ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് ഈ നടൻ.  അതിനുശേഷം, യൂറോപ്യൻ 24h സീരീസ് ചാമ്പ്യൻഷിപ്പും പോർഷെ GT3 കപ്പും ഉൾപ്പെടെ യൂറോപ്പിലുടനീളം നടക്കുന്ന പരിപാടികളിലും പങ്കെടുക്കും.നിലവിൽ അജിത് കുമാറും ശാലിനിയും സ്പെയിനിലാണ് ഉള്ളത്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിനിടയിലാണ് അജിത്ത് ഇക്കാര്യങ്ങളെല്ലാം നടത്തുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അജിത് കുമാറിന്റെയും ടീമും ജനുവരി 10 മുതൽ 12 വരെ നടക്കുന്ന മിഷേലിൻ ദുബായിൽ നിന്ന് 24h 2025 ൽ നിന്ന് യാത്ര ആരംഭിക്കും.

Find Out More:

Related Articles: