ഓപ്പോ റെനോ വാങ്ങാൻ താല്പര്യമുണ്ടോ?
എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് റെനോ 5 പ്രോ 5ജി ഓർഡർ ചെയ്യുമ്പോൾ 10 ശതമാനം ക്യാഷ്ബാക്കും ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 2,500 ക്യാഷ്ബാക്കും ലഭിക്കും. ഡ്യുവൽ സിം (നാനോ) സ്മാർട്ട്ഫോൺ ആയ ഓപ്പോ റെനോ 5 പ്രോ 5ജി, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ. സെൽഫികൾക്കായി, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ്.
ഫോണിന്റെ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒഎൽഇഡി കർവ്ഡ് ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും, 92.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 402 പിപി പിക്‌സൽ ഡെൻസിറ്റിയുമുണ്ട്.
65W സൂപ്പർവിഓഓസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,350mAh ബാറ്ററിയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ.എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ. സെൽഫികൾക്കായി, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ്.