ചെറിയാൻ ഫിലിപ്പ് വളരെ മുൻപേ നിയമസഭയിൽ എത്തേണ്ടയാൾ; കുറ്റബോധം തോന്നി'; ഉമ്മൻ ചാണ്ടിയുടെ ആത്മ കഥയിൽ നിന്ന്! 2001ലെ മത്സരത്തിൽ തനിക്ക് വിഷമമല്ല, കുറ്റബോധമാണ് തോന്നിയത്. ചെറിയാൻ ഫിലിപ്പ് ദീർഘകാല സഹപ്രവർത്തകനും സഹോദരനെ പോലെ കരുതിയ ആളുമാണ്. പാർട്ടിയ്ക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളിൽ കൂടെ നടന്ന സുഹൃത്തുകൂടിയായിരുന്നു ചെറിയാൻ ഫിലിപ്പെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നു. ചെറിയാൻ ഫിലിപ്പ് പാർട്ടി വിട്ടുപോകുകയും, പിന്നീട് തനിക്കെതിരെ മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതിൽ തനിക്ക് കുറ്റബോധമുണ്ടായെന്ന് ഉമ്മൻചാണ്ടി തന്റെ 'കാലം സാക്ഷി' എന്ന ആത്മകഥയിൽ.തിരുവനന്തപുരം ഈസ്റ്റിലോ നോർത്തിലോ ചെറിയാൻ ഫിലിപ്പിന് അന്ന് നിൽക്കാമായിരുന്നെങ്കിലും അദ്ദേഹത്തിന് വിജയസാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി സൂചിപ്പിക്കുന്നു.
എങ്കിലും അതും നടന്നില്ല. സീറ്റ് ലഭിക്കാതെ പോയതിന്റെ ഉത്തരവാദി താനാണെന്ന് ചെറിയാൻ സംശയിച്ചിരിക്കാമെന്നും ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. 2001ൽ ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുകയായിരുന്നു. 2021ൽ അദ്ദേഹം കോൺഗ്രസ്സിൽ തിരിച്ചെത്തി. വളരെ മുൻപേ നിയമസഭയിൽ എത്തേണ്ടയാളായിരുന്നു ചെറിയാൻ ഫിലിപ്പെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 1991ൽ ഇടത്തോട്ട് ചാഞ്ഞുകിടക്കുന്ന രാഷ്ട്രീയ പരിതസ്ഥിതിയുള്ള കോട്ടയം മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ ടികെ രാമകൃഷ്ണനോട് 2682 വോട്ടിനാണ് ചെറിയാൻ ഫിലിപ്പ് തോറ്റത്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരിഗണിക്കാൻ കഴിഞ്ഞില്ല.
2001ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിൽക്കാൻ ചെറിയാൻ ആഗ്രഹിച്ചെങ്കിലും അതും നടപ്പായില്ല. ചെറിയാൻ ഫിലിപ്പിന് നൽകാമെന്ന് ഏറെക്കുറെ തീരുമാനമായിരുന്നെങ്കിലും എംവി രാഘവന് ജയസാധ്യതയുള്ള സീറ്റെന്ന നിലയിൽ അത് അദ്ദേഹത്തിന് നൽകേണ്ടി വന്നു. 2001ലെ മത്സരത്തിൽ തനിക്ക് വിഷമമല്ല, കുറ്റബോധമാണ് തോന്നിയത്. ചെറിയാൻ ഫിലിപ്പ് ദീർഘകാല സഹപ്രവർത്തകനും സഹോദരനെ പോലെ കരുതിയ ആളുമാണ്. പാർട്ടിയ്ക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളിൽ കൂടെ നടന്ന സുഹൃത്തുകൂടിയായിരുന്നു ചെറിയാൻ ഫിലിപ്പെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നു.
ചെറിയാൻ ഫിലിപ്പ് പാർട്ടി വിട്ടുപോകുകയും, പിന്നീട് തനിക്കെതിരെ മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതിൽ തനിക്ക് കുറ്റബോധമുണ്ടായെന്ന് ഉമ്മൻചാണ്ടി തന്റെ 'കാലം സാക്ഷി' എന്ന ആത്മകഥയിൽ.തിരുവനന്തപുരം ഈസ്റ്റിലോ നോർത്തിലോ ചെറിയാൻ ഫിലിപ്പിന് അന്ന് നിൽക്കാമായിരുന്നെങ്കിലും അദ്ദേഹത്തിന് വിജയസാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി സൂചിപ്പിക്കുന്നു. എങ്കിലും അതും നടന്നില്ല. സീറ്റ് ലഭിക്കാതെ പോയതിന്റെ ഉത്തരവാദി താനാണെന്ന് ചെറിയാൻ സംശയിച്ചിരിക്കാമെന്നും ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. 2001ൽ ചെറിയാൻ ഫിലിപ്പ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുകയായിരുന്നു. 2021ൽ അദ്ദേഹം കോൺഗ്രസ്സിൽ തിരിച്ചെത്തി. വളരെ മുൻപേ നിയമസഭയിൽ എത്തേണ്ടയാളായിരുന്നു ചെറിയാൻ ഫിലിപ്പെന്ന് ഉമ്മൻചാണ്ടി ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.