മനസ്സ് നിറഞ്ഞ് മദനോത്സവം!

Divya John
മനസ്സ് നിറഞ്ഞ് മദനോത്സവം! മദനൻ്റെ ജീവിതവും അങ്ങനെ മാറുകയായിരുന്നു. ആദ്യം പകച്ച് നിസഹായനായി നിന്നവൻ പിന്നീട് തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളോട് ഒപ്പം നീന്തുന്നു. സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയുള്ള മദനൻ്റെ ജീവിതമാണ് പ്രേക്ഷക‍ർക്ക് മദനോത്സവമായി തീരുന്നത്. അത് ചിരിയുടെ ഉത്സവമായിരുന്നു. എപ്പോഴാണ് ഒരാളുടെ സമയം മാറുകയെന്നത് പറയാൻ പറ്റില്ല. അതിനു ചിലപ്പോൾ നമ്മൾ ഒന്നും ചെയ്യേണ്ടതില്ലായിരിക്കും, ചുറ്റുപാടുമുള്ള ലോകം തന്നെ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കും.  കല്യാണപ്രായം കഴിഞ്ഞെങ്കിലും പ്രാരബ്ദങ്ങൾക്കിടയിൽ അമ്മായിയും മദനനും അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് വളരെ ആകസ്മികമായി ആലിസ് അവൻ്റെ ജീവിതത്തിലേക്ക് വരുന്നത്. അതിനു പിന്നിലും രസകരമായ സംഭവങ്ങളാണുള്ളത്. ആലീസിൻ്റെ ഒരു വാക്കിൻ്റെ പുറത്ത് അവൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ മദനൻ കാത്തിരുന്ന ദിവസമെത്തി.



  അപ്പോഴാണ് അവനെ തിരക്കി അന്നുവരെ കാണാത്ത ഒരു എളേപ്പൻ വരുന്നത്. അവിടെ നിന്നുമായിരുന്നു മദനൻ പോലും അറിയാതെ മദനോത്സവം തുടങ്ങുന്നത്. പിന്നീട് ആ ഉത്സവക്കളിയിലേക്ക് മദനും തിരുമാനിച്ചിറങ്ങുകയാണ്. സമീപകാലത്ത് സീരിയസ് വേഷങ്ങളിൽ തളച്ചിടപ്പെട്ട സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷക‍‌ കാണാൻ ആഗ്രഹിച്ച കഥാപാത്രമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. കാസർകോഡിൻ്റെ ഭൂമികയിലാണ് മദോത്സവത്തിൻ്റെ കഥ നടക്കുന്നത്. വളരെ സാധാരണക്കാരനായ മദനൻ കോഴിക്കുഞ്ഞുങ്ങളുടെ കച്ചവടമാണ്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറമടിച്ച് അതിനെ വിറ്റ് ഉപജീവിനം കണ്ടെത്തുന്നു. പ്രണയവും പ്രതിസന്ധികളും നിസഹാതയും അതിജീവിതവുമൊക്കെയായി പ്രേക്ഷക‍ർക്ക് വളരെ പരിചിതമായ കഥാപാത്രമായി മാറുന്നു മദനൻ. ഭാര്യയും കുട്ടിയുമൊത്ത് സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിച്ച മദനൻ്റെ നിഷകളങ്കമായ ജീവിതക്കാഴ്ചകളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.



ഭാര്യ ആലീസും കുഞ്ഞുമായി പ്രതീക്ഷയോടെ ജീവിതത്തിന് നിറം നൽകി വരുമ്പോഴാണ് അവിടേക്ക് തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടിയും ക്വട്ടേഷൻകാരായ നമ്പൂതിരി സഹോദരന്മാരും മറ്റൊരു മദനനുമൊക്കെ ഇടപടുന്നതോടെ നിറമെല്ലാം കെട്ടുപോയ അവസ്ഥയിലായി. വീണ്ടും ഒന്നിൽ നിന്നും കരുപ്പിടിപ്പിച്ച വന്നപ്പോൾ മറ്റൊരു മദനോത്സവത്തിൻ്റെ നാളുകൾ വന്നെത്തി. അവിടെ അവൻ കൈകെട്ടി നിന്നില്ല, ഉത്സവക്കളിയിലേക്ക് ധൈര്യത്തോടും കണക്കുകൂട്ടലോടും ചെന്നിറങ്ങി. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമായിരിക്കും മദനൻ. കളിയും ചിരിയും അബദ്ധങ്ങളുമൊക്കെയായി പ്രേക്ഷക‍ർ ഏറെ നാളായി കാത്തിരുന്ന കഥാപാത്രമാണ് മദനൻ.ഇ. സന്തോഷ് കുമാറിൻ്റെ ചെറുകഥയെ ആസ്പദമാക്കിയാണ് മദനോത്സത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



ചുറ്റുപാടുമുള്ള ജീവിതങ്ങളിൽ നിന്നും കഥാപാത്രങ്ങളെ സൃഷ്ടിച്ച രതീഷ് ബാലകൃഷ്ണ പൊതുവാൾ ഇക്കുറിയും നർമത്തിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സുരാജ് മദനനാകുമ്പോൾ ഭാര്യ ആലീസായി ഭാമ അരുൺ ചിത്രത്തിലെത്തുന്നു. ഇവർക്കൊപ്പ ബാബു ആൻ്റണി, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് മദനോത്സവത്തിനും രചന നിർവഹിച്ചിരിക്കുന്നത്.

Find Out More:

Related Articles: