നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെ മുടക്കിപ്പിച്ചെന്ന് തെളിവ് കൊടുക്കാം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു സുരേഷ് ഗോപി!

Divya John
 നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെ മുടക്കിപ്പിച്ചെന്ന് തെളിവ് കൊടുക്കാം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു സുരേഷ് ഗോപി! കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ പലതും കേരള സർക്കാർ മുടക്കി എന്ന് അദ്ദേഹം ആരോപിച്ചു. ഇല്ല എന്ന് തെളിയിക്കാൻ കഴിയുമോ എന്നും, തയാറായാൽ അക്കം ഇട്ടു ഓരോ കാര്യവും നിരത്താം എന്നും സുരേഷ് ഗോപി കാട്ടാക്കടയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആ പശ്ചാത്തലത്തിൽ കൊടുക്കാവുന്ന പദ്ധതികൾ എല്ലാം കൊടുത്തു. ഇവിടെ ഒരു സർക്കാർ ഭരിക്കുന്നു. എന്തു കൊടുത്താലും ഇവിടെ ഒന്നും ചെയ്യാൻ നമ്മളെ അനുവദിക്കില്ല എന്നാണ് മനോഭാവം. അതിനെല്ലാം തെളിവുകൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 






   2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിൻറെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപി ഫണ്ടുകൾ പിൻവലിച്ച ഒരു സാഹചര്യമാണ് ഉണ്ടായത്. 2021ൽ 7, 8 മാസം എം പി സ്ഥാനം ബാക്കിയുള്ളപ്പോഴാണ് പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചു വച്ചുകൊണ്ട് രണ്ടു കോടി അനുവദിച്ചത്. കാട്ടാക്കട കാക്കമുകൾ സന്ധ്യാ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുൻ എംപി സുരേഷ് ഗോപി. വഴിയില്ലാത്ത പ്രദേശത്ത് വഴിതെളിക്കാനായി പ്രദേശ വാസിയയ ബിജു ഭാര്യ സന്ധ്യയുടെ ശവ കല്ലറ ഉൾപ്പടെ റോഡിനായി നൽകി. വ്യവസയിനായ ബിജു എസ് നായർ പുരയിടത്തിൻറെ നല്ലൊരു ഭാഗവും വഴിക്കായി വിട്ടു നൽകി. ഇതുപോലെയുള്ള സംഭാവനകളും സുരേഷ് ഗോപിയുടെ ഫണ്ടും ചേർന്നാണ് സ്ഥലത്ത് റോഡ് നിർമ്മിച്ചത്.






   ഏതെങ്കിലും ഒരു രാഷ്ട്രീയ ഭരണ ചിന്താഗതിയെ കുറ്റം പറയുന്നതല്ല. ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ. ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്. അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.റോഡ് ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ജിജിത്ത് ആർ നായർ അദ്ധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർമാരായ എസ് ലക്ഷ്മി, ബി കെ അശ്വതി, കെ ജി ധനൂഷ് പ്രിയ, വി അഖില എന്നിവർ സംസാരിച്ചു. പാസ്റ്റർ വിക്ടർ ഫിലിപ്പ് സ്വാഗതവും കിരൺ ആർ നന്ദിയും പറഞ്ഞു.





സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആ പശ്ചാത്തലത്തിൽ കൊടുക്കാവുന്ന പദ്ധതികൾ എല്ലാം കൊടുത്തു. ഇവിടെ ഒരു സർക്കാർ ഭരിക്കുന്നു. എന്തു കൊടുത്താലും ഇവിടെ ഒന്നും ചെയ്യാൻ നമ്മളെ അനുവദിക്കില്ല എന്നാണ് മനോഭാവം. അതിനെല്ലാം തെളിവുകൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 2020ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിൻറെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ എംപി ഫണ്ടുകൾ പിൻവലിച്ച ഒരു സാഹചര്യമാണ് ഉണ്ടായത്. 2021ൽ 7, 8 മാസം എം പി സ്ഥാനം ബാക്കിയുള്ളപ്പോഴാണ് പത്തു കോടിയിൽ നിന്ന് എട്ടു കോടി പിടിച്ചു വച്ചുകൊണ്ട് രണ്ടു കോടി അനുവദിച്ചത്. കാട്ടാക്കട കാക്കമുകൾ സന്ധ്യാ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുൻ എംപി സുരേഷ് ഗോപി. വഴിയില്ലാത്ത പ്രദേശത്ത് വഴിതെളിക്കാനായി പ്രദേശ വാസിയയ ബിജു ഭാര്യ സന്ധ്യയുടെ ശവ കല്ലറ ഉൾപ്പടെ റോഡിനായി നൽകി.   

Find Out More:

Related Articles: