സൈന നെഹ്‌വാള്‍ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു .

frame സൈന നെഹ്‌വാള്‍ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു .

VG Amal

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.

 

 

 

 

 

വനിതാ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ലിയാന താനെയാണു സൈന തോല്‍പ്പിച്ചത്‌.

 

 

 

 

 

 

 

 

സ്‌കോര്‍: 21-15, 21-17.
ലിയാനയുടെ പോരാട്ടം 36 മിനിറ്റ്‌ കൊണ്ടവസാനിച്ചു. സൈനയ്‌ക്കു പിന്നാലെ പി.വി. സിന്ധുവും രണ്ടാം റൗണ്ടിലെത്തി. റഷ്യയുടെ എവ്‌ഗീനിയ കോസ്‌റ്റാക്യയെയാണു സിന്ധു തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 21-15, 21-13. പുരുഷ താരം പാരുപ്പള്ളി കാശ്യപ്‌ ഒന്നാം റൗണ്ടില്‍ തോറ്റു മടങ്ങി. ജപ്പാന്റെ മോമോതയാണു കാശ്യപിനെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 17-21, 16-21.

 

 

 

 

 

 

 

 

 

 

 

 

 

 

 


മറ്റൊരു താരം സായ്‌ പ്രണീതും തോറ്റു മടങ്ങി. ഡെന്‍മാര്‍ക്കിന്റെ റാസ്‌മസ്‌ ഗെംകെയാണു സായ്‌ പ്രണീതിനെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 11-21, 15-21.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഡബിള്‍സ്‌ ജോഡി സാത്വിക്‌ സായ്‌ രാജ്‌ റാങ്കി റെഡ്‌ഡി- ചിരാഗ്‌ ഷെട്ടി സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റു. മലേഷ്യയുടെ ഓങ്‌ യു സിന്‍- താവു യി സഖ്യത്തോടാണ്‌ അവര്‍ പരാജയപ്പെട്ടത്.

Find Out More:

Related Articles: