അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയെക്കുറിച്ച് എലിസബത്ത് ഉദയൻ!

Divya John
 അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയെക്കുറിച്ച് എലിസബത്ത് ഉദയൻ! നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ പ്രേക്ഷകർക്ക് പരിചിതയാണ്. ഡോക്ടർ കൂടിയായ എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. വർക്കൗട്ടും ഡയറ്റും തുടങ്ങിയതിനെക്കുറിച്ചും അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം അവർ വിവാരിക്കാറുണ്ട്. ഇടയ്ക്ക് ബാലയ്‌ക്കൊപ്പമായും എലിസബത്ത് വീഡിയോ ചെയ്യാറുണ്ട്. ഇനി കുറച്ച് ദിവസത്തേക്ക് വർക്കൗട്ട് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അവർ. കാലിന് പരിക്ക് പറ്റിയതിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് നടത്തമോ ബാഡ്മിന്റണോ ഒന്നും ഉണ്ടാവില്ല. ഞാൻ റെസ്റ്റിലാണ്. രണ്ട് ദിവസം മുൻപ് കാലിനൊരു പരിക്ക് പറ്റി. ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല. അടുത്ത ദിവസം പോവുന്നുണ്ട്. ഇനി കുറച്ച് ദിവസം റെസ്റ്റിലായിരിക്കും. കുഴപ്പമുണ്ടോ എന്നറിയാൻ സ്‌കാനിംഗ് വേണ്ടി വരും. സ്‌റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പൊഴുമെല്ലാം വേദനയുണ്ട്. എത്ര ദിവസം റെസ്റ്റ് വേണമെന്ന് അറിയില്ല.



 ഇനി നടത്തം പറ്റാത്തത് കൊണ്ട് ഡയറ്റ് കൃത്യമായി പിടിക്കണമെന്നാണ് വിചാരിക്കുന്നത്. ലിഗമെന്റ് പ്രശനം വന്നതിന് ശേഷം അങ്ങനെയധികം റിസ്‌ക്കുള്ള കാര്യങ്ങളൊക്കെ നിർത്തിയിരുന്നു. വേദന ഇല്ലാതെ വന്നപ്പോൾ ആവേശവും അഹങ്കാരവും കൂടി. റിസ്‌ക്ക് ടേക്കിംഗ് ഷോട്ട് ഒക്കെ എടുത്തപ്പോഴാണ് കാലിന് പരിക്ക് പറ്റിയത്. ഇത്തവണയും അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. വീഡിയോയിലൂടെ ഞാൻ എല്ലാം നിങ്ങളോട് പറയും. വാക്കിംഗ് വീഡിയോസ് കുറവായിരിക്കും. ഒരാൾ ചെയ്യുന്നതോ, അയാളുടെ നേട്ടങ്ങളോ മാത്രമല്ല മറ്റ് കാര്യങ്ങളും കാണാനാവണം. ഒരാളുടെ ഫാനാണെ് കരുതി അയാളുടെ സിനിമകളെല്ലാം മികച്ചതാണെന്നും, ബാക്കിയുള്ളതൊന്നും കാണാനേ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മറ്റുള്ളവരുടെ സിനിമകളും ആസ്വദിക്കാനാവണം. ഇഷ്ടപ്പെടുന്ന വ്യക്തിയുടെ നല്ല ഗുണം നമ്മുടെ ജീവിതത്തിലേക്ക് പകർത്താനാവുമോ എന്ന് നോക്കുന്നതിൽ തെറ്റില്ല.



സിനിമയായാലും ക്രിക്കറ്റായാലും ആരാധന അമിതമായി മാറുന്നതിനെക്കുറിച്ച് നേരത്തെ എലിസബത്ത് സംസാരിച്ചിരുന്നു. ബ്ലൈൻഡ് ഫാൻസ് ആവരുത് ഒരിക്കലും. ആരാധന കാരണം ആരോഗ്യം വരെ നഷ്ടമാവുന്ന സന്ദർഭങ്ങൾ ഉണ്ടാവരുത്. എന്റെ അഭിപ്രായങ്ങളാണ് ഞാൻ പറയുന്നത്. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങളുണ്ട്. ഒരാളെ ആരാധിച്ചത് കൊണ്ട് നമുക്ക് വയ്യാതായാൽ അവർ നോക്കണമെന്നില്ലല്ലോ. അവരുടെ സിനിമ വിജയിച്ചാൽ അതിന്റെ കാശ് നമ്മുടെ അക്കൗണ്ടിലേക്കല്ല വരുന്നത്. ഇയാളാണ് എന്റെ ദൈവം എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കാണാറുണ്ട്. എപ്പോഴും ഫസ്റ്റ് പ്രയോറിറ്റി കുടുംബത്തിന് കൊടുക്കുക.



 നമുക്കെന്തെങ്കിലും ആവശ്യം വന്നാൽ കൂടെ നിൽക്കാൻ അവരേ ഉണ്ടാവുള്ളൂ. പബ്ലിക്കിന് മുന്നിൽ കാണുന്നത് സത്യമാണെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. റിയൽ ലൈഫിൽ അവർ എങ്ങനെയാണെന്ന് നമുക്കറിയില്ലല്ലോ. കുറേക്കാലം അവരുടെ കൂടെ നിന്നാൽ പോലും അത് മനസിലാവണമെന്നില്ല. ആദ്യം കണ്ട് ക്യാരക്ടറായിരിക്കണമെന്നില്ല പിന്നീട്. ഒരു സ്പീച്ചോ, സിനിമയോ കണ്ട് ഒരാളുടെ ക്യാരക്ടർ വിലയിരുത്തനാവില്ലെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. ബാലയ്‌ക്കൊപ്പമുള്ള വീഡിയോകളും എലിസബത്ത് പങ്കുവെക്കാറുണ്ട്.

Find Out More:

Related Articles: