ധോണി ലാഘവത്തോടെ നേരിടുകയാണ്

Divya John

ട്രോളുകൾക്കു മറുപടിയായി ധോണിയുടെ ഇൻസ്റ്റഗ്രാം പ്രതികരണം 

 

   തന്നെ പാട്ടി ചൂടൻ  ചർച്ചകൾ രാജ്യത്തു നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്.ധോണി ‘താനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ  കുടുംബത്തോടൊപ്പം ഉല്ലസിച്ചു നടക്കുകയാണ്.  ധോണി ട്രോൾ മട്ടിലുള്ള പ്രതികരണം നടത്തിയത് മകൾ സിവയുടെ ‘മസാജ്’ ആസ്വദിക്കുന്ന വിഡിയോ സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടുകൊണ്ടാണ്.

 

ടെൻഷൻ തീരെയില്ലാതെ, സോഫയിൽ കണ്ണടച്ചിരുന്നാണു കുഞ്ഞു സിവയുടെ കുസൃതിക്കു  ധോണി കൂട്ടുനിൽക്കുന്നത്.ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണു സിവയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത്. 

 

     ട്വന്റി20 ലോകകപ്പ് മുന്നി‍ൽക്കണ്ട് ധോണിയെക്കാൾ ഋഷഭ് പന്തിനാണു തങ്ങൾ മുൻഗണന  നൽകുന്നതെന്ന സിലക്‌ഷൻ‌ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദിന്റെ പ്രസ്താവന വിവാദമായിരുന്നു.ജാർഖണ്ഡ് അണ്ടർ 23 ടീമിനൊപ്പം പരിശീലനം നടത്തി ജനുവരിയിൽ ധോണി തിരിച്ചുവരവിനു ശ്രമിച്ചേക്കുമെന്ന  വാർത്ത പുറത്തുവന്നതിനൊപ്പമാണു പ്രസാദിന്റെ പ്രസ്താവനയും ചർച്ചയായത്.

Find Out More:

Related Articles: