കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ഒട്ടേറേപ്പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ തെറിച്ചുവീണത് 60 അടി താഴ്ചയിലേക്ക്.
കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് റെയിൽവേ മേൽപ്പാലത്തിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ 15-ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ ഡ്രൈവർ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.