ദിയയ്ക്കും അശ്വിനുമൊപ്പമായി ഡാൻസുമായി കൃഷ്ണകുമാറും സിന്ധുവും!

Divya John
 ദിയയ്ക്കും അശ്വിനുമൊപ്പമായി ഡാൻസുമായി കൃഷ്ണകുമാറും സിന്ധുവും! മക്കളുടെ ഡാൻസിനിടയിലായിരുന്നു അച്ഛനും അമ്മയും സുന്ദരൻ നീയും എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചത്. കൊള്ളാമല്ലോ, എത്ര പെർഫെക്ടായാണ് രണ്ടാളും ഡാൻസ് ചെയ്യുന്നതെന്നായിരുന്നു കമന്റുകൾ. ദിയയുടെ സംഗീത് നൈറ്റിൽ എല്ലാവരും ഡാൻസ് ചെയ്തിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ഇല്യൂമിനാറ്റി ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ അഹാന പങ്കുവെച്ചിരുന്നു. ഉറങ്ങാൻ പോവുമ്പോഴും അമ്മൂമ്മ ഇല്യുമീനാക്ഷി പ്രാക്ടീസിലായിരുന്നു. കൊച്ചുമക്കളിൽ ബാക്കിയുള്ളവരുടെ വിവാഹം കൂടി പെട്ടെന്ന് വേണം, എനിക്ക് അപ്പോഴും ഡാൻസ് ചെയ്യാനുള്ളതാണെന്നും അമ്മൂമ്മ പറഞ്ഞിരുന്നു.



ജീവിതത്തിലാദ്യമായാണ് അപ്പൂപ്പനും അമ്മൂമ്മയും അന്ന് ഡാൻസ് ചെയ്തത്. അമ്മ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്തൊക്കെ ഡാൻസ് ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് ഡാൻസ് ചെയ്യാനിഷ്ടമാണ്. മക്കളോടൊപ്പമായുള്ള സിന്ധുവിന്റെ ഡാൻസ് വൈറലായിരുന്നു. എല്ലാവരും ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളിൽ മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു അഹാനയും ടീമും. അശ്വിനൊപ്പമായി ഇടയ്ക്ക് ഡാൻസ് റീലുമായി ദിയ എത്താറുണ്ട്. അറിഞ്ഞിട്ടൊന്നുമല്ല, ദിയയുടെ കൂടെയങ്ങ് ചേരുന്നതാണ് ഞാൻ എന്ന് അശ്വിൻ വ്യക്തമാക്കിയിരുന്നു. സംഗീത് നൈറ്റിൽ അശ്വിനും കൈയ്യടി നേടിയിരുന്നു. അച്ഛനും അമ്മയും മക്കളും ഒരുപോലെ തിളങ്ങിയിരിക്കുകയാണിപ്പോൾ. ദിയയുടെ സംഗീത് നൈറ്റ് കണ്ടപ്പോൾ മുതൽ അമ്മയുടെ ഡാൻസ് ചർച്ചയായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമായി കുടുംബസമേതമായി ബാലിയിലേക്ക് പോയതിന്റെ വിശേഷങ്ങളും കൃഷ്ണകുമാറും സംഘവും പങ്കുവെച്ചിരുന്നു.



പൂമാലയിട്ടായിരുന്നു ട്രാവൽ പാർട്‌നർ ഇവരെ സ്വീകരിച്ചത്. ഭാര്യയുടെയും മക്കളുടെയും ഫോട്ടോ കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞയുടനെ അച്ഛനും അമ്മയ്ക്കുമൊപ്പമായി ദിയയും അശ്വിനും ഡൽഹിയിലേക്ക് പോയിരുന്നു. തന്റെ സുഹൃത്തുക്കൾക്കായി അദ്ദേഹം വിരുന്ന് സംഘടിപ്പിച്ചിരുന്നു ഡൽഹിയിൽ. ബോളിവുഡ് സ്‌റ്റൈലിലായിരുന്നു ദിയയും അശ്വിനും എത്തിയത്. ഇതിന് ശേഷമായിരുന്നു ഓണം. അശ്വിൻരെ കുടുംബവും ദിയയുടെ കുടുംബവും ഒന്നിച്ചായിരുന്നു ഓണം ആഘോഷിച്ചത്. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ തലൈവർ ഗാനത്തിനൊപ്പമായി ചുവടുവെച്ചിരിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും ദിയയും അശ്വിനും. 



തലൈവർ വോസ് ട്രെൻഡിംഗ് എന്ന ക്യാപ്ഷനോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. എല്ലാവരും മത്സരിച്ച് ചുവടുവെക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് വീഡിയോയുടെ താഴെയായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. സീൻ സീൻ എന്നായിരുന്നു ഹൻസികയുടെ കമന്റ്. കോളേജിലെ പരിപാടികൾക്കും അല്ലാതെയുമൊക്കെയായി ഡാൻസ് ചെയ്യാറുണ്ട് ഹൻസിക. ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകൾ യൂട്യൂബിലും പോസ്റ്റ് ചെയ്യാറുണ്ട്.

Find Out More:

Related Articles: