ഹർത്താൽ 'വൻ വിജയമാക്കിയ' പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസിനും നന്ദി; പോപ്പുലർ ഫ്രണ്ട്!

Divya John
ഹർത്താൽ 'വൻ വിജയമാക്കിയ' പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസിനും നന്ദി; പോപ്പുലർ ഫ്രണ്ട്!ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസ്, സർക്കാർ ഉദ്യോഗസ്ഥന്മാർക്കും നന്ദി' യെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടത്തിയ ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് പോപ്പുലർ ഫ്രണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്.ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹർത്താൽ ആഹ്വാനം ചെയ്തതെന്ന് പിഎഫ്എ പ്രതികരിച്ചു. 'ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ വൻ വിജയമാക്കിയ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കും നന്ദി', പിഎഫ്എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 



  ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കണ്ണൂർ സിറ്റിയിലാണ്. 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഓരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 49 പേരെയാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഏറ്റവുംകുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് പാലക്കാടും കണ്ണൂരുമാണ്. രണ്ട് സ്ഥലത്തും രണ്ട് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് നൽകുന്ന റിപ്പോർട്ടിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാക്കൾ അടക്കമുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രഖ്യാപിച്ച ഹർത്താലിൽ നിരവധി അനിഷ്ട സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം അരങ്ങേറിയത്. വാഹനങ്ങൾക്ക് കല്ലെറിഞ്ഞു കടകൾ തല്ലിപ്പൊളിച്ചും ഹർത്താൽ അനുകൂലികൾ നിറഞ്ഞാടുകയായിരുന്നു.



   157 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 170 പേരെ അറസ്റ്റ് ചെയ്യുകയും 368 പേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു.ഹർത്താൽ ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 30 ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. ആക്രമണത്തിൽ 51 ബസ്സുകൾക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാർക്ക് പരിക്കേറ്റതായും ഗതാഗത മന്ത്രി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് ആക്രമികൾക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.


 അതേസമയം വാഹനങ്ങൾക്ക് കല്ലെറിഞ്ഞു കടകൾ തല്ലിപ്പൊളിച്ചും ഹർത്താൽ അനുകൂലികൾ നിറഞ്ഞാടുകയായിരുന്നു. പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത തരത്തിലായിരുന്നു അക്രമം. കൊല്ലത്ത് രണ്ട് പോലീസുകാർക്ക് നേരെ അക്രമകാരികൾ ബൈക്ക് പാഞ്ഞ് കയറ്റി കൊലപ്പെടുത്താനുള്ള ശ്രമവും നടത്തിയിരുന്നു. നിയമ വിരുദ്ധമായ ഹർത്താലിനെ മുഷ്ടിചുരുട്ടി നേരടണമെന്നായിരുന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 157 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.


170 പേരെ അറസ്റ്റ് ചെയ്യുകയും 368 പേരെ കരുതൽ തടങ്കലിൽ വെക്കുകയുമായിരുന്നു. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കണ്ണൂർ സിറ്റിയിലാണ്. 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഓരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 49 പേരെയാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഏറ്റവുംകുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് പാലക്കാടും കണ്ണൂരുമാണ്. രണ്ട് സ്ഥലത്തും രണ്ട് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് നൽകുന്ന റിപ്പോർട്ടിൽ പറയുന്നു.

Find Out More:

Related Articles: