നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു.
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ രാവിലെ വെള്ളിയാഴ്ച 5:15 ആണ് അപകമുണ്ടാണ്ടായത്. നങ്ങ്യാർകുളങ്ങര കവലക്ക് വടക്കുവശം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു അവസ്ഥയിലാണ്
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാർ. വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേരുടെ നില ഗുരുതരമാണ്.