അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീലിന്റെ തീരുമാനം. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത് സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും സൈന്യം കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. കാട്ടുതീ നേരിടാന്‍ സൈന്യം ശക്തമായി ഇടപെടുമെന്ന് ബോല്‍സൊനാരോ വ്യക്തമാക്കി. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും സൈന്യത്തിന്റെ പ്രവര്‍ത്തനം. കാട്ടുതീ ക്കെതിരെ ആഗോള തലത്തിൽ തന്നെ വൻ പ്രതിഷേധമാണ് നടക്കുന്നത്.