ഡൽഹിയിൽ മരണം അഞ്ഞൂറ് കടന്നു

Divya John

 

 

'ഞങ്ങള്‍ മസ്ജിദ് സ്ഥിതിചെയ്യുന്ന വഴിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പാവങ്ങളാണ്. ഇന്നലെ രാത്രി ഒരു പതിനൊന്ന് മണിയായപ്പോള്‍ അഞ്ഞൂറോളം ആളുകള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ഇവിടെ എത്തി. അവര്‍ ഈ വഴിയില്‍ ഉണ്ടായിരുന്ന ഒരു ഹിന്ദുവിന്റെ വീട്ടില്‍ കേറി കല്ലുകള്‍ പെറുക്കി ഞങ്ങളുടെ വീടിനും മസ്ജിദിനും നേരെ എറിഞ്ഞു. മസ്ജിദിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ ഭര്‍ത്താവിന്റെ വണ്ടി അവര്‍ കത്തിച്ചു. അതിനു ശേഷം അവര്‍ ഞങ്ങളുടെ വീടിനും തീയിട്ടു'.

 

 

  

ഹിന്ദുത്വ അക്രമികള്‍ ചാമ്പലാക്കിയ ഡല്‍ഹി ഖജൂരി ഖാസില്‍ നേരിട്ടെത്തിയ ഏഷ്യാവില്‍ ഇംഗ്ലീഷിനോട്‌ സര്‍വസ്വവും നഷ്ടപ്പെട്ടവര്‍ വിതുമ്പി. അക്ഷരാര്‍ത്ഥത്തില്‍ ചാമ്പലായ ഒരു തെരുവാണ് ഖജീരി ഖാസ്. അവിടെ ഒന്നും അവശേഷിച്ചിട്ടില്ല. തിരഞ്ഞെടുക്കാനും ഒന്നുമില്ല. ഭാഗ്യം കൊണ്ടുമാത്രം നഷ്ടപ്പെടാത്ത ജീവനുമായി സുരക്ഷിതമായ ഒരു ഇടത്തേക്ക് പലായനത്തിന് ഒരുങ്ങുകയാണ് അവിടെയുള്ളവര്‍. 

 

 

 

   
'ബാക്കി അവശേഷിച്ച സാധനങ്ങള്‍ പെറുക്കികെട്ടുകയാണ് ഞങ്ങള്‍.  ഞങ്ങള്‍ ഗ്രാമത്തിലേക്ക് പോകുകയാണ്. ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല. തീ പെട്ടന്ന് പടര്‍ന്നു പിടിച്ചതുകൊണ്ട് സാധനങ്ങള്‍ ഒന്നും മാറ്റാന്‍ പറ്റിയില്ല. എല്ലാം കത്തിപോയി'.

 

 

  

വിവാഹത്തിന് എനിക്ക് മഹറായി കിട്ടിയ ഒന്നരലക്ഷം രൂപ വിലയുള്ള സാധനങ്ങളും, 30,000 രൂപ അലമാരിയില്‍ വെച്ചിരുന്നതും അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി. അവര്‍ ഞങ്ങളുടെ വിലപ്പെട്ട സാധനങ്ങള്‍ കൊള്ളയടിച്ചു'.

 

  

' ഞങ്ങളുടെ കയ്യില്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. രക്ഷപെടാന്‍ ഒരുപാട് ബുദ്ധിമുട്ടി. പൊലീസിനെ ഒരുപാട് തവണ വിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. ഞാന്‍ വരാംവരാം എന്ന് പറഞ്ഞതല്ലാതെ, സംഭവ സമയത്ത് ആരും വന്നില്ല. ഈ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ ഭക്ഷണം കൊടുക്കും എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.

 

 

  ഇവരെയും കൊണ്ട് എങ്ങോട്ട് പോകണമെന്നും അറിയില്ല. കലാപകാരികള്‍ പോയതിന് ശേഷം തീപിടുത്തത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പൊലീസ് ഒടുവില്‍എത്തിയത്'.

 

  

'ഞങ്ങള്‍ പൊലീസിനെ നിരന്തരം വിളിച്ചു, ആരും അനങ്ങിയില്ല. ഞങ്ങള്‍ വീടിന്റെ മേല്‍ക്കൂര വഴി ചാടിയാണ് രക്ഷപെട്ടത്. ഇപ്പോള്‍ ഒരു ബന്ധുവിന്റെ കൂടെ താമസിക്കുന്നു.' ഇവിടെ അക്രമിക്കപെടാതിരുന്ന ഒരു ഹിന്ദു ഗുജ്ജാറിന്റെ വീട്ടില്‍ ചിലര്‍ അഭയം തേടി പോയിരുന്നു.

 

 

  എന്നാല്‍ അവര്‍ കൈ മലര്‍ത്തി. നിങ്ങളെ സഹായിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടും കത്തിക്കും എന്ന് പറഞ്ഞു.

ആക്രമണത്തിന്റെ ഭീകരത അവര്‍ ഒന്നൊന്നായി വിവരിച്ചു. ഖജൂരി ഖാസില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് കാണാം. 

 

Find Out More:

Related Articles: