മൂന്നാം മോദി സർക്കാരിന്റെ ആദ്യ ലോക്സഭാ സമ്മേളനം...പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇന്നും നാളെയുമായി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ്. 27ന് രാഷ്ട്രപതി ദ്രൗപത് മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്യും. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ലോക്സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രോടെം സ്പീക്കറെ സഹായിക്കുന്ന അഞ്ചംഗ എംപിമാരുടെ പാനലിൽനിന്ന് കൊടിക്കുന്നിൽ മാറിനിൽക്കും. ഇതിനുള്ള നിർദ്ദേശം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രോടെം സ്പീക്കറെ സഹായിക്കുന്ന അഞ്ചംഗ എംപിമാരുടെ പാനലിൽനിന്നു വിട്ടുനിൽക്കാൻ കൊടിക്കുന്നിലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ് ബിജെപി എംപി ഭർതൃഹരി മെഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ച കീഴ്‌വഴക്ക ലംഘനം പ്രതിപക്ഷം ചോദ്യം ചെയ്യും.
പതിനെട്ടാം ലോക്സഭയിലെ ആദ്യ പ്രതിപക്ഷ പ്രതിഷേധം ഇതായിരിക്കുമെന്നാണ് കരുതുന്നത്. കരുത്തേറിയ പ്രതിപക്ഷത്തെയാണ് ഇത്തവണ മോദി സർക്കാർ നേരിടുന്നത്.ജൂലൈ രണ്ടാംപകുതിയിലാണ് പിന്നീട് പാർലമെന്റ് ചേരുക.ജൂലൈ മൂന്ന് വരെയാണ് ഈ സമ്മേളനം തുടരുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി അറിയിച്ചുള്ള പ്രമേയത്തിൻമേലുള്ള ചർച്ച 28ന് ആരംഭിക്കും. ഈ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിന് മറുപടി പറയും.ഇതോടൊപ്പം പരീക്ഷാ ക്രമക്കേടുകളും സഭയെ പ്രക്ഷുബ്ധമാക്കും. ദേശീയതലത്തിൽ നടത്തുന്ന സുപ്രധാനമായ പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് ചോർന്നിരിക്കുന്നത്. ഈ പരീക്ഷകൾ റദ്ദാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്ന ആവശ്യം സിപിഎം പോളിറ്റ് ബ്യൂറോ ഇതിനകം മുമ്പോട്ടു വെച്ചിട്ടുണ്ട്.
പരീക്ഷകളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ കേവലം അഴിമതി എന്നതിനപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തിയ കേന്ദ്രീകരണം, വാണിജ്യവൽക്കരണം, വർഗീയവൽക്കരണം എന്നിവയുടെ കൂടി പരിണിതഫലമാണെന്ന് സിപിഎം വിലയിരുത്തുന്നു. നീറ്റ് - നെറ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളും കോൺഗ്രസ്സിനൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്.
സിപിഎം ഇതിനകം തന്നെ പിന്തുണ നൽകിയിട്ടുണ്ട്. കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കറായി നിയമിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പതിനെട്ടാം ലോക്സഭയിലെ ആദ്യ പ്രതിപക്ഷ പ്രതിഷേധം ഇതായിരിക്കുമെന്നാണ് കരുതുന്നത്. കരുത്തേറിയ പ്രതിപക്ഷത്തെയാണ് ഇത്തവണ മോദി സർക്കാർ നേരിടുന്നത്.