ചികിൽസാ സഹായ നടപടികൾ ഓൺലൈനിലൂടെ; മന്ത്രി ഒആർ കേളുവിന്റെ ആദ്യ തീരുമാനം ഇങ്ങനെ.....

Divya John
  ചികിൽസാ സഹായ നടപടികൾ ഓൺലൈനിലൂടെ; മന്ത്രി ഒആർ കേളുവിന്റെ ആദ്യ തീരുമാനം ഇങ്ങനെ.....മന്ത്രിയായി ചുമതലയേറ്റശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്. ചികിൽസാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു. പട്ടിക വിഭാഗക്കാർക്കുള്ള ചികിൽസാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടികവർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒആർ കേളുവിന്റെ ആദ്യ തീരുമാനം. നിയമസഭ സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ,



കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എകെ ശശീന്ദ്രൻ, വി ശിവൻകുട്ടി, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എഎ റഹീം എംപി, എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ വി വേണു, ജനപ്രതിനിധികൾ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ, കല, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് നാലുമണിയോടെയാണ് ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.




മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മാനന്തവാടി എംഎൽഎയായ ഒആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. ചികിൽസാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു. പട്ടിക വിഭാഗക്കാർക്കുള്ള ചികിൽസാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയായി ചുമതലയേറ്റശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്.

Find Out More:

Related Articles: